Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലൊക്കേഷൻ ചിത്രങ്ങളുടെ സഹായത്തോടെ അണിയറപ്രവർത്തകർ ഒന്നിച്ചിരുന്ന് കൃത്യമായ പ്ലാനിങ്; തിരക്കഥ രചിക്കുന്നതിന് മുമ്പ് ആർട്ട്, കോസ്റ്റിയൂം, മേക്കപ്പ് എന്നിവയിൽ ഗവേഷണങ്ങൾ; കായംകുളം കൊച്ചുണ്ണി ഒരുങ്ങുന്നത് മലയാള സിനിമ ഇന്നേവരെ പ്രയോഗിക്കാത്ത നൂതന ആശയവുമായി

ലൊക്കേഷൻ ചിത്രങ്ങളുടെ സഹായത്തോടെ അണിയറപ്രവർത്തകർ ഒന്നിച്ചിരുന്ന് കൃത്യമായ പ്ലാനിങ്; തിരക്കഥ രചിക്കുന്നതിന് മുമ്പ് ആർട്ട്, കോസ്റ്റിയൂം, മേക്കപ്പ്  എന്നിവയിൽ ഗവേഷണങ്ങൾ; കായംകുളം കൊച്ചുണ്ണി ഒരുങ്ങുന്നത് മലയാള സിനിമ ഇന്നേവരെ പ്രയോഗിക്കാത്ത നൂതന ആശയവുമായി

നിവിൻ പോളിയും മോഹൻലും ഒന്നിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി ഷൂട്ടിങ് പൂർത്തിയാക്കി റിലീസിനൊരുങ്ങുകയാണ്.ചിത്രീകരണം പൂർത്തിയായ കായംകുളം കൊച്ചുണ്ണി നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണുള്ളത്. 161 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നത്. ചി്ത്രത്തിന്റെ അണിയറ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.നിവിൻ പോളിയും മോഹൻലാലും ഒരുമിക്കുന്ന ഈ സിനിമ ബജറ്റ് കൊണ്ടോ താര നിര കൊണ്ടോ മാത്രമല്ല ശ്രദ്ധേയമാകുന്നത്.

മലയാള സിനിമയിൽ ഇന്നേ വരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു ആശയം വളരെ വിദഗ്ദ്ധമായി ഉപയോഗിച്ച് അതിൽ വിജയവും നേടി കൊണ്ടാണ് കായംകുളം കൊച്ചുണ്ണി ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രെവിസ് എന്നറിയപ്പെടുന്ന ഒരു നവീന ആശയമാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിൽ ഉപയോഗിച്ചിരുന്ന പ്രെവീസ് സംവിധാനത്തെ കുറിച്ച് അണിയറപ്രവർത്തകർ തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്ക് വച്ചത്.

വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന, ഒരുപാട് ദിനങ്ങൾ ചിത്രീകരണത്തിന് ആവശ്യമായി വരുന്ന, ഒരു കാലഘട്ടം തന്നെ പുനഃസൃഷ്ടിക്കേണ്ടി വരുന്ന ചിത്രങ്ങൾക്കാണ് ഈ ആശയം ഉപയോഗിക്കുന്നത്. ചിത്രത്തിലെ ഓരോ ചെറിയ ചലനങ്ങൾ പോലും കൃത്യമായി ചർച്ച ചെയ്യുക, അത് എപ്രകാരമാണ് ഷൂട് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുക എന്നതൊക്കെ ഇതിൽ പെടും.

തിരക്കഥ രചിക്കുന്നതിനു മുൻപേ തന്നെ ആർട്ട്, കോസ്റ്റ്യും, മേക്കപ്പ് എന്നിങ്ങനെ ചിത്രത്തിന്റെ എല്ലാ ഡിപ്പാർട്ട്മെന്റുകൾക്കും അവരുടേതായ വിഭാഗങ്ങളിൽ ഗവേഷണങ്ങൾ നടത്തുവാൻ ഒരു റീസേർച്ച് വിങ് രൂപീകരിക്കുകയും അവരുടെ ഒരു ക്രിയേറ്റീവ് മീറ്റിങ് നടത്തുകയും ചെയ്യുന്നു. ഛായാഗ്രഹണം, സംഘട്ടനം, പ്രോജക്ട് ഡിസൈൻ എന്നിങ്ങനെ ഓരോ മേഖലയിലും ഉള്ളവർ അവർ തേടി കണ്ടുപിടിച്ച വിവരങ്ങളുമായി ഈ മീറ്റിങ്ങിൽ എത്തും.

ലൊക്കേഷൻ മാനേജർ വരെ പങ്കെടുക്കുന്ന ഈ മീറ്റിങ്ങിൽ ഓരോരുത്തരും അവരുടെ കണ്ടുപിടിത്തങ്ങളും ആശയങ്ങളും പങ്കു വെക്കുകയും അതിലൂടെ ഒരു കാലഘട്ടം പുനർസൃഷ്ടിക്കുക എന്ന ബുദ്ധിമുട്ടേറിയ പ്രയത്നത്തെ ലഘൂകരിക്കാൻ സാധിക്കുകയും ചെയ്യുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് ഒരു മാസം മുൻപ് ഓഗസ്റ്റ് 5, 6 തീയതികളിൽ എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ ആണ് കായംകുളം കൊച്ചുണ്ണി ടീമിന്റെ ക്രിയേറ്റീവ് മീറ്റിങ് നടന്നത്.എവിടെ, എപ്പോൾ, എങ്ങനെയെല്ലാം ഷൂട്ട് ചെയ്യാം, മേക്കപ്പ് എങ്ങനെയായിരിക്കണം, കോസ്റ്റ്യും എപ്രകാരമായിരിക്കണം എന്നുള്ള കാര്യങ്ങൾ തുടങ്ങി ആദ്യത്തെ സീൻ മുതൽ ക്ലൈമാക്സ് വരെ ഓരോ രംഗവും എങ്ങനെയാണ് ചിത്രീകരിക്കുക എന്നുള്ള ഒരു വ്യക്തമായ ധാരണ ആ മീറ്റിങ്ങിലൂടെ അണിയറ പ്രവർത്തകർ ഉണ്ടാക്കിയെടുത്തു

ലൊക്കേഷന്റെ ചിത്രങ്ങളുടെ സഹായത്തോടെ ഓരോ രംഗവും എങ്ങനെ ഏത് ആങ്കിളിൽ നിന്ന് ഷൂട്ട് ചെയ്യും എന്നെല്ലാം ആ മീറ്റിംഗിൽ ചർച്ച ചെയ്ത് തീരുമാനമെടുത്തു. തുടർന്ന് 165 ദിവസം കൊണ്ട് കൊച്ചി, മാംഗ്ലൂർ, ഉഡുപ്പി, കഡബ, ഗോവ, പാലക്കാട്, ശ്രീലങ്ക എന്നിവിടങ്ങളിലായി യാതൊരു ആശയ കുഴപ്പങ്ങളുമില്ലാതെ ചിത്രീകരണം പൂർത്തിയാക്കാൻ ഈ ടീമിനെ സഹായിച്ചത് ഈ ആശയമാണ്.

നിവിൻ പോളി കൊച്ചുണ്ണിയായി എത്തുമ്പോൾ കൊച്ചുണ്ണിയുടെ കൂട്ടുകാരനായ ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ലാലേട്ടൻ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP