Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാസായി കായംകുളം കൊച്ചുണ്ണി.. മരണ മാസായി ഇത്തിക്കര പക്കിയും..! നിവിൻ പോളിയുടെ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലർ പുറത്തിറങ്ങി; ത്രില്ലടിപ്പിക്കുന്ന രംഗങ്ങളിൽ നിവിൻ പോളി; വെടിക്കെട്ടിന് തിരി കൊളുത്തിയ ആവേശത്തിൽ മോഹൻലാലിന്റെയും രംഗപ്രവേശം

മാസായി കായംകുളം കൊച്ചുണ്ണി.. മരണ മാസായി ഇത്തിക്കര പക്കിയും..! നിവിൻ പോളിയുടെ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലർ പുറത്തിറങ്ങി; ത്രില്ലടിപ്പിക്കുന്ന രംഗങ്ങളിൽ നിവിൻ പോളി; വെടിക്കെട്ടിന് തിരി കൊളുത്തിയ ആവേശത്തിൽ മോഹൻലാലിന്റെയും രംഗപ്രവേശം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മാസെന്ന് പറഞ്ഞാൽ പോരാ മരണമാസെന്ന തന്നെ പറയേണ്ടി വരും. അതാണ് ഇത്തിക്കര കായം കുളം കൊച്ചുണ്ണിയുടെ പുതിയ ടീസർ. നിവിൻ പോളി നിറഞ്ഞാടുന്ന ചിത്രത്തിൽ ചുരുങ്ങിയ രംഗപ്രവേശം കൊണ്ടു തന്നെ മരണമാസാകുകയാണ് മോഹൻ ലാലിന്റെ ഇത്തിക്കരപ്പക്കി. ലാൽ- പോളി ആരാധകർ ചിത്രത്തിന്റെ ട്രെയിലർ ഏറ്റെടുത്തു കഴിഞ്ഞു.

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസാണ് ബിഗ് ബജറ്റിൽ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഗോകുലം മൂവീസാണ് നിർമ്മാണം. മോഹൻലാലിന്റെ ഔദ്യോഗിക പേജിലൂടെയായിരുന്നു റിലീസ്. കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷൻ ദൃശ്യങ്ങളും നിവിൻ പോളിയുടെ ഗെറ്റപ്പുമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം.

പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ൻ എന്നിവരാണ് മറ്റുതാരങ്ങൾ. 45 കോടിയാണ് മുതൽമുടക്ക്. ഏകദേശം പതിനായിരത്തോളം ജൂനിയർ ആർടിസ്റ്റുകൾ ചിത്രത്തിൽ അഭിനയിച്ചു. 161 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ.

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ നിർമ്മാണം ശ്രീ ഗോകുലം മൂവീസ്. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാൻ ആണ് കൊച്ചുണ്ണിയുടെ ക്യാമറ. ബാഹുബലിയുടെ പ്രൊഡക്ഷൻ കോ-ഓർഡിനേറ്റ് ചെയ്ത 'ഫയർ ഫ്‌ളൈ' ആകും കൊച്ചുണ്ണിയുടെയും നിർമ്മാണ ഏകോപനം. ബാഹുബലിയുടെയും തലാഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണു കൊച്ചുണ്ണിക്കും ശബ്ദം ഒരുക്കുന്നത്. ആറ്-ഏഴ് ആക്ഷൻ സീനുകളുണ്ട്. ദക്ഷിണാഫ്രിക്കൻ സംഘം ഉൾപ്പടെയുള്ളവരാവും ഇത് ഒരുക്കുക. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP