Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിലക്ക് ഭീഷണിയും വിവാദങ്ങളും ഉയരുന്നതിനിടെ ട്രെയിലർ പുറത്തിറക്കി അണിയറപ്രവർത്തകർ; 'പ്രണയം തീർത്ഥാടനമാണ്' എന്ന ടാഗ് ലൈനോടെയെത്തുന്ന സാറാ അലി കാൻ ചിത്രം കേദാർനാഥി'ന്റെ ട്രെയ്ലർ കാണാം

വിലക്ക് ഭീഷണിയും വിവാദങ്ങളും ഉയരുന്നതിനിടെ ട്രെയിലർ പുറത്തിറക്കി അണിയറപ്രവർത്തകർ; 'പ്രണയം തീർത്ഥാടനമാണ്' എന്ന ടാഗ് ലൈനോടെയെത്തുന്ന സാറാ അലി കാൻ ചിത്രം കേദാർനാഥി'ന്റെ ട്രെയ്ലർ കാണാം

സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാന്റെ അരങ്ങേറ്റ ചിത്രം 'കേദാർനാഥി'ന്റെ ട്രെയ്ലർ പുറത്തെത്തി. 2013ൽ ഉത്തരാഖണ്ഡിനെ പിടിച്ചുലച്ച പ്രളയത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നല്കുന്ന സൂചന.

സുശാന്ത് സിങ് രജ്പുത് ആണ് നായകൻ. കഠിനാധ്വാനിയായ ഒരു പോർട്ടറുടെ വേഷത്തിലാണ് സുശാന്ത് എത്തുന്നത്. ഒരു തീർത്ഥാടകയാണ് സാറയുടെ കഥാപാത്രം.പ്രണയം തീർത്ഥാടനമാണ്' എന്നാണ് അഭിഷേക് കപൂർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടാഗ്ലൈൻ

ഗൗരി കുണ്ഡ് മുതൽ കേദാർനാഥ് ക്ഷേത്രം വരെ നീളുന്ന 14 കി.മീ. യാത്രയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ നരേറ്റീവ് എന്നറിയുന്നു. ആർഎസ്വിപി, ഗൈ ഇൻ ദി സ്‌കൈ എന്നിവയുടെ ബാനറുകളിൽ റോണി സ്‌ക്രൂവാല, പ്രഗ്യ കപൂർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഡിസംബർ ഏഴിന് തീയേറ്ററുകളിൽ.

ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നും ചിത്രം നിരോധിക്കണമെന്ന് കാണിച്ച് ബിജെപി രംഗത്ത് വന്നതിന് പിന്നാലെയാണ് കേദർനാഥിന്റെ ട്രെയിലർ പുറത്തിറങ്ങിയത്.ചിത്രം അടുത്ത മാസം ഏഴിന് പ്രദർശനത്തിനെത്തും.

സൈഫ് അലിഖാന്റെ മകളായ സാറയുടെ ആദ്യ ചിത്രം കൂടിയാണ് കേദാർനാഥ്. നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. ടീസറിന് പിന്നാലെയാണ് വിലക്ക് ഭീഷണികളും വിവാദവും എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP