Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബി ടൗണിലും തിളങ്ങാൻ കീർത്തി സുരേഷ്; അജയ് ദേവഗണിന്റെ നായികയായി ബോളിവുഡിൽ അരങ്ങേറാനൊരുങ്ങി നടി; നടിയെത്തുക ഇന്ത്യൻ ഫുട്ബോൾ ലോകത്തെ അതികായനായ സയിദ് അബ്ദുൾ രഹീമിന്റെ ജീവചരിത്രം പറയുന്ന ചിത്രത്തിലൂടെ

ബി ടൗണിലും തിളങ്ങാൻ കീർത്തി സുരേഷ്; അജയ് ദേവഗണിന്റെ നായികയായി ബോളിവുഡിൽ അരങ്ങേറാനൊരുങ്ങി നടി; നടിയെത്തുക ഇന്ത്യൻ ഫുട്ബോൾ ലോകത്തെ അതികായനായ സയിദ് അബ്ദുൾ രഹീമിന്റെ ജീവചരിത്രം പറയുന്ന ചിത്രത്തിലൂടെ

ലയാളിയെങ്കിലും തമിഴിലും തെലുങ്കിലും ഏറെ പ്രിയങ്കരിയായ താരമാണ് കീർത്തി സുരേഷ്. വളരെ ചെറിയ സമയം കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടി ഇപ്പോളിതാ മലയാളവും തമിഴും തെലുങ്കും കന്നഡയും കടന്ന് ബോളിവുഡിൽ അരങ്ങേറാൻ ഒരുങ്ങുകയാണ് കീർത്തി. അജയ് ദേവ്ഗണിന്റെ നായികയയാണ് കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റം.

'ബധായി ഹോ' സംവിധായകൻ അമിത് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം ഇന്ത്യൻ ഫുട്ബോൾ ലോകത്തെ അതികായനായ സയിദ് അബ്ദുൾ രഹീമിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ളതാണ്. അജയ് സയിദിന്റെ വേഷത്തിലെത്തുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായി കീർത്തി അഭിനയിക്കും. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.

1950-63 കാലഘട്ടങ്ങളിൽ ഇന്ത്യയുടെ ഫുട്ബോൾ കോച്ച് ആയിരുന്നു സയിദ്. ചിത്രം പ്രീ പ്രൊഡക്ഷന്റെ അവസാന ഘടത്തിലാണ്. മഹാനടിയിലെ പ്രകടനം തെന്നിന്ത്യയിൽ കീർത്തിയുടെ താരമൂല്യം ഉയർത്തിയിട്ടുണ്ട്. മുരുഗദോസിന്റെ രജിനികാന്ത് ചിത്രത്തിലും കീർത്തിയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മുരുഗദോസിന്റെ സർക്കാറിലും കീർത്തി നായികയായിരുന്നു.

തെലുങ്കിൽ മഹാനടിയിലെ അഭിനയം കീർത്തിയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചിരിക്കുന്ന സമയത്തായിരുന്നു ബോളിവുഡിൽ നിന്നും കീർത്തിയെത്തേടി അവസരം എത്തുന്നതായി റിപ്പോർട്ടുകൾ + വന്നിരുന്നത്. എന്നാൽ ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്.

ഓ ആർ മുരുഗദോസ്സിന്റെ രജിനികാന്ത് ചിത്രത്തിലും കീർത്തിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മുരുഗദോസിന്റെ സർക്കാറിലും കീർത്തി നായികയായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാർ-അറബിക്കടലിന്റെ സിംഹത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP