Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമാ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക്; സൂപ്പർ സ്റ്റാർ സിനിമകൾക്ക് ബിക്ലാസ് തിയേറ്ററിൽ വിലക്ക്; വിലക്കേർപ്പെടുത്തിയത് വൈഡ് റിലീസ് നടപ്പാക്കത്തതിൽ പ്രതിഷേധിച്ച്

സിനിമാ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക്; സൂപ്പർ സ്റ്റാർ സിനിമകൾക്ക് ബിക്ലാസ് തിയേറ്ററിൽ വിലക്ക്; വിലക്കേർപ്പെടുത്തിയത് വൈഡ് റിലീസ് നടപ്പാക്കത്തതിൽ പ്രതിഷേധിച്ച്

ഓണത്തിനു റിലീസ് ചെയ്ത നാലു സൂപ്പർ സ്റ്റാർ സിനിമകൾക്കു ബിക്ലാസ് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ്അസോസിയേഷന്റെ വിലക്ക്. ഭയ്ാ ഭയയ്യാ, രാജാധിരാജ, വില്ലാളിവീരൻ, സപ്തമ ശ്രീ തസ്‌കര: എന്നീ സിനിമകൾക്കാണു വിലക്ക്. വൈഡ് റിലീസ് അനുവദിക്കാതെ എ ക്ലാസ് തിയറ്ററുകളിൽ മാത്രം സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചതാണു എക്‌സിബിറ്റേഴ്‌സ് അസോസിയേഷനെ ചൊടിപ്പിച്ചത്.

വൈഡ് റിലീസ് നടപ്പാക്കുമെന്ന് അവസാന നിമിഷം വരെ ഉറപ്പുനൽകിയ ശേഷം തലേദിവസം വൈകി തീരുമാനം മാറ്റിയതു ചതിയാണെന്നും ഇതിനാലാണു ഈ സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്നു തീരുമാനിച്ചതെന്നും എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. ഇതോടെ സിനിമാ മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി.മോഹൻലാലിന്റെ പെരുച്ചാഴി ഓണത്തിനു മുമ്പേ റിലീസ് ചെയ്തതിനാൽ ഈ സിനിമയ്ക്കു വിലക്കില്ലെന്നു നേതാക്കൾ അറിയിച്ചു.

ഓണച്ചിത്രങ്ങൾക്കു വൈഡ് റിലീസ് അനുവദിക്കുമെന്നു പ്രൊഡ്യൂസേഴ്‌സ്അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ഉറപ്പുനൽകിയിരുന്നതായി ഇവർ പറയുന്നു. ഇതുപ്രകാരം ഒന്നരക്കോടി രൂപവരെ സിനിമകൾക്കായി നൽകാൻ തയാറായിരുന്നു. ഇതുമായി ബന്ധപ്പെട്ട കരാർതയാറാക്കിയിരുന്നുവെന്നും എന്നാൽ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെസമ്മർദത്തിനു വഴങ്ങി അവസാന നിമിഷം ഇവർ കരാറിൽ നിന്നുപിൻവാങ്ങുകയായിരുന്നുവെന്നു നേതാക്കൾ കുറ്റപ്പെടുത്തി.

കൊച്ചിയിൽ ചേർന്ന എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ യോഗത്തിലാ ണ്തീരുമാനമുണ്ടായത്. അഞ്ചു സൂപ്പർസ്റ്റാർ സിനിമകൾ ഒന്നിച്ചു റിലീസ് ചെയ്തതിനാൽ പല റിലീസിങ് കേന്ദ്രങ്ങളിലും തിയറ്ററുകൾ ലഭിച്ചിരുന്നില്ല.ദിവസങ്ങൾക്കകം തന്നെ ബി ക്ലാസ് തിയറ്ററുകളിൽ പ്രദർശിപ്പിക്കാമെന്നആശ്വാസമായിരുന്നു ഈ സിനിമകളുടെ നിർമ്മാതാക്കൾക്കുണ്ടായിരുന്നത്.

ഇതിനിടയിൽ എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ വിലക്ക്ഏർപ്പെടുത്തിയതോടെ സിനിമാ മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. നേരത്തെ വൈഡ് റിലീസിനുള്ള തയാറെടുപ്പുകൾ ശക്തമായതോടെ വിലക്കുമായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ രംഗത്തുവന്നത് ഓണച്ചിത്രങ്ങളുടെ റിലീസ് തന്നെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. അസോസിയേഷന്റെ കീഴിൽ 171 തീയ്യേറ്ററുകളാണ് ഉള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP