Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ ലൗജിഹാദിന്റെ ആദ്യ ഇര മാധവിക്കുട്ടി; മുൻ ലീഗ് എംപി അബ്ദുൾ സമദ് സമദാനി തീവ്രവാദ സംഘടനകളിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങി മാധവിക്കുട്ടിയെ മതം മാറ്റിയത്; മഞ്ജു വാര്യർ നായികയാകുന്ന ആമി ലൗ ജിഹാദിനെ ന്യായീകരിക്കുന്നത്: ആമി നിരോധിക്കണമെന്ന ആവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ

കേരളത്തിലെ ലൗജിഹാദിന്റെ ആദ്യ ഇര മാധവിക്കുട്ടി; മുൻ ലീഗ് എംപി അബ്ദുൾ സമദ് സമദാനി തീവ്രവാദ സംഘടനകളിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങി മാധവിക്കുട്ടിയെ മതം മാറ്റിയത്; മഞ്ജു വാര്യർ നായികയാകുന്ന ആമി ലൗ ജിഹാദിനെ ന്യായീകരിക്കുന്നത്: ആമി നിരോധിക്കണമെന്ന ആവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോച്ചി: കേരളത്തിലെ ആദ്യ ലൗ ജിഹാദിന്റെ ഇര മാധവി കുട്ടിയോ? കേരളത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യ ലൗ ജിഹാദ് കേസ് മാധവിക്കുട്ടിയുടേതാണ്. അതിനാൽ മാധവിക്കുട്ടിയുടെ ജീവിതം ഛർദ്ദിച്ചു വെയ്ക്കുന്ന ആമി എന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിൽ ഹർജി. ഇടപ്പള്ളിക്കാരനായ ഹൈക്കോടതി അഭിഭാഷകൻ കെ പി രാമചന്ദ്രനാണ് മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ആമി എന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പെറ്റീഷൻ നൽകിയത്.

ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് സെൻസർ ബോർഡിന് നിർദ്ദേശം നൽകണമെന്നും മാധവിക്കുട്ടി എന്ന കമല ദാസിന്റെ ജീവിതം ശരിയായ രീതിയിലാണോ ചിത്രീകരിച്ചിരിക്കുന്നതെന്ന് സെൻസർ ബോർഡ് പരിശോധിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ മാധവിക്കുട്ടിയിൽ നിന്നും കമലാ സുരയ്യയിലേക്കുള്ള  മതപരിവർത്തനമാണ് കേരളത്തിൽ ലൗ ജിഹാദിനെ ഏറെ സ്വാധീനിച്ചത്. ഇതോടെ ലൗജിഹാദ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായി മാറി. അതിനാൽ തന്നെ ഈ സിനിമാ നിരോധിക്കണമെന്നും അഡ്വക്കേറ്റ് കെ പി രാമചന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.

ലൗജിഹാദ് ഇന്ന് കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നിരിക്കെ ഈ സിനിമാ ഇറങ്ങിയാൽ ലൗ ജിഹാദിനെ ന്യായീകരിക്കുന്നതു പോലെ ആയിതീരും. ഈ ലൗ ജിഹാദിനെ സഹായിക്കാൻ വേണ്ടിയുള്ളതാണ് ആമി എന്ന സിനിമ. മാധവിക്കുട്ടിയുടെ ജീവചരിത്രമായ 'ലവ് ക്വീൻ ഓഫ് മലബാർ' എന്ന പുസ്തകത്തിൽ അവർക്ക് ഇസ്ലാം മതത്തിൽ വിശ്വാസം നഷ്ടപ്പെട്ടിരുന്നതായി പറയുന്നുണ്ടെന്നും ഹർജിക്കാരൻ അവകാശപ്പെടുന്നു. തന്നെ മതം മാറ്റിയതിന് ഉത്തരവാദിയായ മനുഷ്യന് 10 ലക്ഷം രൂപ പ്രതിഫലം കിട്ടിയതായി അറിഞ്ഞതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇയാളെ ന്യായീകരിക്കുകയാണ് ആമി സിനിമ ചെയ്യുന്നതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.

മാധവിക്കുട്ടിയെ മതംമാറ്റാൻ മുൻകൈ എടുത്തത് മുൻ ലീഗ് എംപിയും പ്രാസംഗികനുമായ അബ്ദുൾ സമദ് സമദാനിയാണ്. കമലാദാസുമായി നല്ല അടുപ്പമുണ്ടാക്കിയ ശേഷം അവരെ ഇസ്ലാംമതത്തിലേക്ക് മാറ്റുകയായിരുന്നു. പ്രശസ്തരായവരെ ഇസ്ലാം മതത്തിലേക്ക് മാറ്റണമെന്ന തീവ്രവാദ സംഘടനകളുടെ പദ്ധതി അനുസരിച്ചാണ് ഇതെല്ലാം സമദാനി നടപ്പിലാക്കിയതെന്നും ഇദ്ദേഹം ആരോപിക്കുന്നു.

മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ആമി എന്ന ഈ കമൽ ചിത്രത്തിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യരരാണ് മാധവിക്കുട്ടിയായി വേഷമിടുന്നത്. മുരളി ഗോപി, ടോവിനോ തോമസ്, അനൂപ് മേനോൻ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ആമി എന്ന ചിത്രം ചിത്രീകരണം തുടങ്ങിയപ്പോൾ മുതൽ പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു. അതിൽ ഒടുവിലത്തേതാണ് കോടതി കയറ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP