സൈക്കോ കഥാപാത്രമായി ആയി പ്രഭുദേവ; ബധിരയും ഊമയുമായി തമന്ന; ഹൊറർ ചിത്രം 'ഖാമോഷി'യുടെ ട്രെയിലർ കാണാം
May 16, 2019 | 08:10 AM IST | Permalink

പ്രഭുദേവയും തമന്നയും പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറർ ചിത്രം ഖാമോഷി ട്രെയിലർ പുറത്തിറങ്ങി. സൈക്കോ കഥാപാത്രമായി പ്രഭുദേവയും ബധിരയും ഊമയുമായ പെൺകുട്ടിയായി തമന്നയു അഭിനയിക്കുന്നു.ചക്രി തലോത്തിയാണ് സംവിധാനം. പ്രഭാസ് ചിത്രത്തിൽ അതിഥിവേഷത്തിൽ അഭിനയിക്കുന്നുണ്ട്.
ഭൂമിക ചൗള, മുർളി ശർമ, സഞ്ജയ് സൂരി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്്.. സമീറും ടണ്ഡനും സത്യാ മാണിക് അഫ്സർ എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.വാശു ബഗ്നാനിയാണ് ചിത്രം നിർമ്മിക്കുന്നത്. പൂജാ ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം ഈ മാസം 31 ന് പ്രദർശനത്തിനെത്തും.
പ്രഭുദേവയും തമന്നയും ഒന്നിച്ച ദേവിയുടെ വമ്പൻ വിജയത്തിന് ശേഷം ചിത്രത്തിൻഅറെ രണ്ടാം ഭാദം തീയേറ്ററുകളിലെത്താനൊരുങ്ങുകയാണ്. ഈ ചിത്രവും ഹൊറർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. 2016ലാണ് ദേവി എന്ന ചിത്രം പുറത്തിറങ്ങിയത്.ആദ്യ ഭാഗം ഒരുക്കിയ എ.എൽ. വിജയ് തന്നെയാണ് രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത്. ഹൊറർ കോമഡി ചിത്രമായാണ് ദേവി 2ഉം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രവും മെയ് 31ന് തന്നെയാണ് പുറത്തിറങ്ങുന്നത്.