Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റിലീസ് ചെയ്ത് നാല് ദിവത്തിനുള്ളിൽ കണ്ടത് 20 ലക്ഷത്തോളം ആളുകൾ; ഒടിയനിൽ താൻ പാടിയ ഗാനം ഹിറ്റാക്കിയ പ്രേക്ഷകർക്കായി വീണ്ടും ഗാനമാലപിച്ച് ശ്രേയാ ഘോഷാൽ; വീഡിയോ കാണാം

റിലീസ് ചെയ്ത് നാല് ദിവത്തിനുള്ളിൽ കണ്ടത് 20 ലക്ഷത്തോളം ആളുകൾ; ഒടിയനിൽ താൻ പാടിയ ഗാനം ഹിറ്റാക്കിയ പ്രേക്ഷകർക്കായി വീണ്ടും ഗാനമാലപിച്ച് ശ്രേയാ ഘോഷാൽ; വീഡിയോ കാണാം

മോഹൻലാൽ നായകനായെത്തുന്ന 'ഒടിയൻ'എന്ന ചിത്രത്തിനു വേണ്ടി ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ 'കൊണ്ടോരാം കൊണ്ടോരാം...'എന്നു തുടങ്ങുന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. യുട്യൂബിൽ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ ഇരുപത് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു

ചുരുങ്ങിയ സമയത്തിനുള്ളിൽ ഗാനം ഇത്രയ്ക്ക് ഹിറ്റാക്കിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ഗായിക ശ്രേയാ ഘോഷാലും രംഗത്തെത്തി. ഒടിയനിലെ ഗാനം വീണ്ടും ആലപിച്ചുകൊണ്ടാണ് ശ്രേയ ഘോഷാൽ നന്ദി പറഞ്ഞത്. മോഹൻലാലിനൊപ്പം ഒടിയന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ശ്രേയ ഗോഷാൽ വീഡിയോയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടത്. സുദീപ് കുമാറും ശ്രേയാ ഘോഷാലും പാടിയ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് എം.ജയചന്ദ്രനാണ്. റഫീഖ് അഹമ്മദിന്റെതാണ് വരികൾ.ഒടിയന്റെയും പ്രഭയുടെയും പ്രണയഗാനമാണിത്.

നേരത്തെ ഒടിയന്റെ ട്രൈലർ സർവ്വ റെക്കോർഡുകളും ഭേദിച്ചിരുന്നു. ഇരുപത് ദിവസം കൊണ്ട് 6.5 മില്ല്യൺ കാഴ്‌ച്ചക്കാരുമായിട്ടാണ് ഒടിയൻ ട്രെയ്ലർ ജൈത്ര യാത്ര തുടരുന്നത്. ഒരു മലയാള ചിത്രം ഇന്നോളം കടക്കാത്ത ഒരു റെക്കോർഡാണ് ഒടിയൻ ട്രെയ്ലർ മറികടന്നിരിക്കുന്നത്.
നേരത്തെ ചിത്രത്തിന്റെ റീലിസ് ഒക്ടോബർ 11നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കേരളത്തെ ബാധിച്ച പ്രളയക്കെടുതിയെ തുടർന്ന് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. ചിത്രം ഡിസംബർ 14 ന് തിയേറ്ററുകളിൽ എത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP