Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫഹദിനെ പങ്കായത്തിനോങ്ങി നസ്രിയ; ഷെയ്ൻ നിഗത്തിനൊപ്പം ചുവടുവച്ച് ശ്യാം പുഷ്‌കരൻ; കുമ്പളങ്ങിയുടെ നൂറാംദിനം ആഘോഷമാക്കി അണിയറ പ്രവർത്തകർ

ഫഹദിനെ പങ്കായത്തിനോങ്ങി നസ്രിയ; ഷെയ്ൻ നിഗത്തിനൊപ്പം ചുവടുവച്ച് ശ്യാം പുഷ്‌കരൻ; കുമ്പളങ്ങിയുടെ നൂറാംദിനം ആഘോഷമാക്കി അണിയറ പ്രവർത്തകർ

ഹദ് ഫാസിൽ, സൗബിൻ സാഹിർ, ഷെയ്ൻ നിഗം തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ '' തിയേറ്ററുകളിൽ മികച്ച വിജയമാണ് നേടിയത്. ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.ശ്യാം പുഷ്‌കരന്റെ രചനയിൽ മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രം വലിയ വിജയമാണ് തീയേറ്ററുകളിൽ കരസ്ഥമാക്കിയത്. ഇപ്പോഴിതാ വിജയകരമായി ചിത്രം നൂറു ദിനം പിന്നിട്ടിരിക്കുകയാണ്. ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രം 100 ദിവസം പിന്നിട്ടപ്പോൾ വളരെ ആഘോഷമായാണ് അണിയറക്കാർ അതുകൊണ്ടാിടിയത്.

ചിത്രത്തിന്റെ നൂറാം ദിനത്തിന്റെ ആഘോഷ പരിപാടികൾ കഴിഞ്ഞ ദിവസം നടന്നു. വിജയശിൽപികൾക്കായി പങ്കായത്തിന്റെ ആകൃതിയിൽ രൂപകൽപ്പന ചെയ്ത മൊമന്റോയാണ് സമ്മാനിച്ചത്. ഫഹദിന് മൊമന്റോ സമ്മാനിച്ചത് ഭാര്യയും സിനിമയുടെ നിർമ്മാതാവിലൊരാളും നടിയുമായ നസ്രിയയായിരുന്നു. മൊമന്റോ കൊണ്ട് ഓങ്ങിയാണ് ഫഹദിനെ നസ്രിയ സമീപച്ചത്. ചെറിയ ചിരിയോടെ അതിനെ നേരിട്ട ഫഹദിന് നസ്രിയ പുഞ്ചിരിയോടെ തന്നെ മൊമന്റോ കൈമാറി.

നാടൻ പാട്ടിന്റെ ചേലുള്ള പുള്ളാറങ്കുമാ എന്ന പാട്ടിന് ചുവട് ് തിരക്കഥാകൃത്ത് കൂടിയായ ശ്യാം പുഷ്‌കരൻ വേദിയിൽ ചുവടുവച്ചു. ഒപ്പം ഷെയ്ൻ നിഗും കൂടി ചുവടുവച്ചതോടെ കൈയടിയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

ഫാസിൽ, ഷെയ്ൻ നിഗം, ശ്യാം പുഷ്‌ക്കരൻ, അന്ന ബെൻ, സൗബിൻ ഷാഹിർ, ഗ്രേസ് ആന്റണി, റിമ കല്ലിങ്കൽ, ആഷിക് അബു, ഉണ്ണിമായ, നസ്രിയ നസിം, സുഷിൻ ശ്യാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മികച്ച ടെക്നീഷ്യന്മാരെയും അഭിനേതാക്കളേയും ലഭിച്ചതാണ് സിനിമയുടെ വിജയത്തിന് പിന്നിലെന്ന് സംവിധായകൻ മധു സി നാരായണൻ ചടങ്ങിൽ പറഞ്ഞു. ദിലീഷ് പോത്തൻ, ആഷിഖ് അബു, ശ്യം പുഷ്‌ക്കരൻ എന്നിവരുടെ പിന്തുണയും ഈ നേട്ടത്തിന് പിന്നിലുണ്ടെന്ന് മധു പറഞ്ഞു.

വലിയ താരനിരയൊന്നും ഇല്ലാതെ കുമ്പളങ്ങി നൈറ്റ്‌സ് വളരെ പെട്ടെന്നാണ് ഹിറ്റുകളുടെ പട്ടികയിൽ ഇടം നേടിയത്. കൊച്ചിയിലെ കുമ്പളങ്ങി എന്ന ഗ്രാമം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ മധു സി.നാരായണനായിരുന്നു.ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിങ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറിൽ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP