Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോബൻ കുഞ്ചാക്കോ എന്ന ഇസഹാക്ക് കുഞ്ചാക്കോ: പ്രവചനങ്ങൾക്ക് വിടനൽകി മകന്റെ പേര് വെളിപ്പെടുത്തി ചാക്കോച്ചൻ; ആശംസകളുമായി ആരാധകർ

ബോബൻ കുഞ്ചാക്കോ എന്ന ഇസഹാക്ക് കുഞ്ചാക്കോ: പ്രവചനങ്ങൾക്ക് വിടനൽകി മകന്റെ പേര് വെളിപ്പെടുത്തി ചാക്കോച്ചൻ; ആശംസകളുമായി ആരാധകർ

മറുനാടൻ ഡെസ്‌ക്‌

പ്രവചനങ്ങൾക്ക് നൽകി മകന്റെ പേര് വെളിപ്പെടുത്തി ചാക്കോച്ചൻ. ബോബൻ കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് മകന് താരം നൽകിയിരിക്കുന്ന പേര്. ഇൻസ്റ്റഗ്രാമിലൂടെയാണ് മകന്റെ പേരിടൽ ചടങ്ങിന്റെ വിവരം താരം ആരാധകരുമായി പങ്കുവച്ചത്. ഇസ എന്നാണ് കുഞ്ഞിന്റെ വിളിപ്പേര്.

പതിനാല് വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആൺകുഞ്ഞ് ജനിക്കുന്നത്. താരത്തിന് കുഞ്ഞുണ്ടായ അന്ന് മുതൽ ആരാധകർ പ്രവചിച്ചിരുന്ന പേരായിരുന്നു ബോബൻ കുഞ്ചാക്കോ എന്നത്.

കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേരും ബോബൻ കുഞ്ചാക്കോ എന്നായിരുന്നു. ആ പേര് തിരിച്ചിട്ടാണ് അദ്ദേഹം തന്റെ മകന് കുഞ്ചാക്കോ ബോബൻ എന്ന് പേരിട്ടത്. ഇപ്പോൾ അതേ ചരിത്രം തന്നെയാണ് കുഞ്ചാക്കോ ബോബനും തന്റെ മകന് വേണ്ടി ആവർത്തിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP