Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തീവണ്ടിയും കുട്ടനാട് ബ്ലോഗും നെറ്റിൽ സജീവമാക്കിയത് തമിഴ് റോക്കേഴ്‌സ്; ഐപി അഡ്രസ് കണ്ടെത്തി കള്ളന്മാരെ കുടുക്കാൻ ആന്റി പൈറസി സെൽ; വ്യാജപതിപ്പ് റിലീസ് ചിത്രങ്ങൾക്ക് ബോക്‌സോഫീസിലുണ്ടാക്കിയത് വമ്പൻ നഷ്ടം

തീവണ്ടിയും കുട്ടനാട് ബ്ലോഗും നെറ്റിൽ സജീവമാക്കിയത് തമിഴ് റോക്കേഴ്‌സ്; ഐപി അഡ്രസ് കണ്ടെത്തി കള്ളന്മാരെ കുടുക്കാൻ ആന്റി പൈറസി സെൽ; വ്യാജപതിപ്പ് റിലീസ് ചിത്രങ്ങൾക്ക് ബോക്‌സോഫീസിലുണ്ടാക്കിയത് വമ്പൻ നഷ്ടം

തിരുവനന്തപുരം: തിയേറ്ററിൽ സജീവമായി ഓടുന്ന തീവണ്ടി, കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളുടെ പതിപ്പുകൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നത് ഗൗരവത്തോടെ എടുത്ത് പൊലീസ് അന്വേഷണം. രണ്ടു ചിത്രങ്ങളുടെയും നിർമ്മാതാക്കൾ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണം. എന്നാൽ വിദേശ സർവ്വറുകളുടെ സഹായത്തോടെ നടത്തുന്ന അപലോഡിങ്ങിൽ ഒരു വിവരവും ആന്റി പൈറസി സെല്ലിന് കണ്ടെത്താനായിട്ടില്ല.

തമിഴ് റോക്കേഴ്സ് വെബ്സൈറ്റ് വഴിയാണ് ഏറ്റവും പുതിയ മലയാള ചലച്ചിത്രങ്ങൾ ഉൾപ്പെടെയുള്ളവ പുറത്തുവന്നത്. ഈ രണ്ട് ചിത്രങ്ങൾ കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ മറ്റ് പ്രമുഖതാരങ്ങളുടെ ചിത്രങ്ങളും തമിഴ് റോക്കേഴ്സ് സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്നു. പ്രമുഖ തമിഴ് ചിത്രങ്ങൾ റിലീസ് ദിവസം തന്നെ സൈറ്റിലൂടെയെത്തിച്ചും തമിഴ് റോക്കേഴ്സ് ചർച്ചയായിരുന്നു.

ഓരോ തവണയും പുതിയ ചിത്രങ്ങൾ ഇന്റർനെറ്റ് വഴി പുറത്തുവരുന്നതോടെ നിർമ്മാതാക്കൾക്ക് കോടികളുടെ നഷ്ടമാണുണ്ടാകുന്നത്. ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്ത് വൻതുക സമ്പാദിച്ചിരുന്ന കേസിൽ ഇക്കഴിഞ്ഞ മാർച്ചിലാണ് തമിഴ് റോക്കേഴ്സ് ഉൾപ്പെടെയുള്ള സൈറ്റുകളുടെ അഡ്‌മിന്മാരെ അറസ്റ്റ് ചെയ്തത്. പുതിയ ചിത്രങ്ങൾ തിയേറ്ററിൽനിന്ന് പകർത്തി ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തിരുന്ന ഇവർക്ക് മാസം രണ്ടുലക്ഷം രൂപവരെ പരസ്യത്തിലൂടെ വരുമാനമുണ്ടായിരുന്നതായും അന്ന് പൊലീസ് കണ്ടെത്തി.

ഏതെങ്കിലും വെബ്സൈറ്റ് ബ്ലോക്ക് ചെയ്താൽ മറ്റൊരു സൈറ്റ് വഴി സിനിമ അപ്ലോഡ് ചെയ്യുന്ന രീതിയായിരുന്നു ഇവരുടേത്. 2012-ൽ ആന്റിപൈറസി സെൽ പിടികൂടിയ യുവാവിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിയാണയിലെ പരസ്യ ഏജൻസിയുമായി ബന്ധപ്പെട്ടാണ് അന്ന് തമിഴ് റോക്കേഴ്സിനു പിന്നിലുള്ളവർ പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP