Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈല ഓ ലൈല വരുന്നു... ആദ്യപോസ്റ്റർ പുറത്തിറങ്ങി; ട്രെയിലർ വിഷുദിനത്തിൽ പുറത്തിറങ്ങും

ലൈല ഓ ലൈല വരുന്നു... ആദ്യപോസ്റ്റർ പുറത്തിറങ്ങി; ട്രെയിലർ വിഷുദിനത്തിൽ പുറത്തിറങ്ങും

കൊച്ചി: മലയാളത്തിലെ എക്കാലത്തേയും വമ്പൻ വിജയങ്ങളൊരുക്കിയ സംവിധായകൻ ജാഷിയും സൂപ്പർ താരം മോഹൻലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ലൈലാ ഓ ലൈലയുടെ ആദ്യപോസ്റ്റർ പുറത്തിറങ്ങി. 'ദ ബിഗ്ഗസ്റ്റ് റിസ്‌ക് ഓഫ് ഹിസ്ലൈഫ്... ഹിസ്വൈഫ്' എന്നാണ് പോസ്റ്ററില് കൊടുത്തിട്ടുള്ള ചിത്രവിശേഷണം.

തീയേറ്ററുകളിൽ നിറഞ്ഞോടിയറൺ ബേബിറൺ എന്ന ചിത്രത്തിനു ശേഷം മോൻലാലും അമലാപോളും ജോഡികളായെത്തുന്ന റൊമാന്റിക് ത്രില്ലർ കൂടിയാണിത് ഏപ്രിൽ അവസാനം പ്രേക്ഷകർക്കു മുന്നിലെത്തുന്ന സിനിമ ഈ വേനലവധിക്കു കാഴ്ചയുടെ നല്ലൊരു വിരുന്നൊരുക്കുമെന്നു നിർമ്മാതാക്കൾ പറയുന്നു.

സന്തോഷ് കോട്ടായി, ബിജുആന്റണി, പ്രീതനായർ തുടങ്ങിയവരാണ് ഈ ചിത്രംനിർമ്മിക്കുന്നത്. കുട്ടികൾക്ക ടക്കം കുടുംബത്തിലെ എല്ലാവർക്കും കണ്ടിരിക്കാവുന്ന സിനിമയാണ് ലൈല ഓ ലൈലയെന്നു പോസ്റ്ററുകൾ സൂചിപ്പിക്കുന്നു.

അമലാപോളാണ് നായിക. തമിഴ് നടൻ സത്യരാജ്, ജോയ്മാത്യു, രമ്യനമ്പീശൻ, രാഹുൽ ദേവ് എന്നിവരാണ് മറ്റുതാരങ്ങൾ. ബോളിവുഡിൽ നിരവധിഹിറ്റുകളൊരുക്കിയ സുരേഷ് നായരുടെതാണ് കഥ. സംഗീതം ഗോപിസുന്ദർ. ലോകനാഥനാണ് ഛായാഗ്രഹണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP