Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹൻലാൽ ബഹിരാകാശത്തേക്ക്; ബോളിവുഡിലെ ആദ്യ ബഹിരാകാശ സയൻസ് ഫിക്ഷൻ ചിത്രത്തിൽ സുപ്രധാന വേഷത്തെ അവതരിപ്പിക്കാനൊരുങ്ങി മലയാളത്തിന്റെ സൂപ്പർ താരം; കഥാപാത്രത്തെ അതിന്റെ പൂർണതയിലെത്തിക്കാൻ ലാലിനു മാത്രമേ കഴിയൂ എന്നും നിർമ്മാതാക്കൾ

മോഹൻലാൽ ബഹിരാകാശത്തേക്ക്; ബോളിവുഡിലെ ആദ്യ ബഹിരാകാശ സയൻസ് ഫിക്ഷൻ ചിത്രത്തിൽ സുപ്രധാന വേഷത്തെ അവതരിപ്പിക്കാനൊരുങ്ങി മലയാളത്തിന്റെ സൂപ്പർ താരം; കഥാപാത്രത്തെ അതിന്റെ പൂർണതയിലെത്തിക്കാൻ ലാലിനു മാത്രമേ കഴിയൂ എന്നും നിർമ്മാതാക്കൾ

മുംബൈ: മോഹൻലാൽ വീണ്ടും ബോളിവുഡിൽ അഭിനയിക്കാനൊരുങ്ങുന്നു. ബോളിവുഡിലെ പ്രഥമ സ്‌പേസ് സയൻസ് ഫിക്ഷൻ ചിത്രത്തിൽ സുപ്രധാനമായ വേഷമാണ് മലയാളത്തിന്റെ സൂപ്പർ താരം അഭിനയിക്കുകയെന്നാണ് ലഭിക്കുന്ന സൂചനകൾ. 'ചന്ദാ മാമാ ദൂർ കെ' എന്നാണ് ചിത്രത്തിന്റെ പേര്. സഞ്ജയ് പുരൺ സിങ് ചൗഹാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നേരത്തേ രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രങ്ങളായ ആഗിലും കമ്പനിയിലും ലാലേട്ടൻ സുപ്രധാന വേഷങ്ങൾ ചെയ്തിരുന്നു. അധോലോക നായകൻ ദൂവൂദ് ഇബ്രാഹിമിന്റെ കഥ പറഞ്ഞ കമ്പിനിയിൽ ശ്രീനിവാസൻ എന്ന പൊലീസ് ഓഫീസറായ വേഷമിട്ട ലാൽ നിരൂപകപ്രശംസ പിടിച്ചുപറ്റിയിരുന്നു. ഷോലയുടെ റീമേക് ആയ ആഗിൽ ഇൻസ്‌പെക്ടർ നരസിംഹയുടെ വേഷമാണ് അഭിനയിച്ചത്.

മോഹൻലാൽ എന്ന നടൻ കഥാപാത്രങ്ങളോടു കാണിക്കുന്ന അർപ്പണ മനോഭാവം ഏറെ പ്രശംസാർഹമാണ്. സൂപ്പർ ഹിറ്റായി മാറിയ 'ദംഗലി'ൽ ആമിർ ഖാൻ അല്ലായിരുന്നുവെങ്കിൽ പകരം മോഹൻലാലിനെ പരിഗണിക്കുമായിരുന്നു എന്ന അണിയറക്കാരുടെ തുറന്ന് പറച്ചിൽ ഇതിനുദാഹരണമാണ്.

'ചന്ദാ മാമാ ദൂർ കെ' ബോളിവുഡിലെ പ്രഥമ സ്‌പേസ് സയൻസ് ഫിക്ഷൻ ചിത്രമെന്ന ഖ്യാതിയോേടെയാണ് നിർമ്മാണം ആരംഭിക്കുന്നത്. ചിത്രത്തിൽ കുറച്ച് നേരം മാത്രമായിരിക്കും മോഹൻലാലിന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുക. മോഹൻലാലിന് മാത്രമേ ഈ കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിൽ അവതരിപ്പിക്കാൻ കഴിയൂ എന്നാണ് അണിയറ സംസാരം.

ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയായി വെള്ളിത്തിരയിലെത്തിയ സുശാന്ത് സിങ് രജ്പുത്താണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബഹിരാകാശ സാങ്കേതിവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസിലാക്കുന്നതിനായി സംവിധായകൻ സഞ്ജയ് പുരൺ സിങ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിലടക്കം സന്ദർശനം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP