Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വീണ്ടും വഴിമുടക്കിയ സെൻസർ ബോർഡിന് ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണലിന്റെ തിരുത്ത്; 'ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർക്ക'യ്ക്ക് ഒരാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നല്കാൻ ഉത്തരവ്

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വീണ്ടും വഴിമുടക്കിയ സെൻസർ ബോർഡിന് ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണലിന്റെ തിരുത്ത്; 'ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർക്ക'യ്ക്ക് ഒരാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നല്കാൻ ഉത്തരവ്

ന്യൂഡൽഹി: കൊങ്കണാ സെൻ ശർമ്മ കേന്ദ്രകഥാപാത്രമാകുന്ന ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർക്ക എന്ന സ്ത്രീകേന്ദ്രീകൃത സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ഒരാഴ്ചക്കകം നൽകണമെന്ന് ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ ആവശ്യപ്പെട്ടു.

പഹലജ് നിഹലാനി അധ്യക്ഷനായ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളുടെ തുടർച്ചയാണ് ലിപ്സിറ്റിക്ക് അണ്ടർ മൈ ബുർക്കയ്‌ക്കെതിരായ സെൻസർ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

പ്രമുഖ നിർമ്മാതാവും സംവിധായകനുമായ പ്രകാശ് ഝായുടെ നിർമ്മാണ കമ്പനിയായ പ്രകാശ് ഝാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർയ്ക്ക് എക്സാമിനിങ്ങ് കമ്മിറ്റിയാണ് അംഗീകാരം നൽകേണ്ടെന്ന് ഐകകണ്ഠ്യേന തീരുമാനമെടുത്തത്.

സിനിമ സ്ത്രീ കേന്ദ്രീകൃതമാണ്, ഒരു സ്ത്രീയുടെ മനോരാജ്യത്തിലൂടെ സഞ്ചരിക്കുന്നതാണ്, ചിത്രത്തിൽ അശ്ലീല രംഗങ്ങൾ ഉണ്ട്, മോശമായ വാക്കുകൾ ഉപയോഗിക്കുന്നുണ്ട്, ഓഡിയോ പോണോഗ്രഫി ഉണ്ട്, ഒരു പ്രത്യേക വിഭാഗത്തെ വ്രണപെടുത്തുന്നതാണ് ചിത്രം എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിബിഎഫ്സി ചിത്രത്തിന് അനുമതി നിഷേധിച്ചത്.
അസുഖകരമായ സത്യങ്ങൾ പറയുന്ന കഥകൾക്ക് വിലക്കേർപെടുത്തുന്നതാണ് സിബിഎഫ്‌സിയുടെ നിലപാടെന്ന് ഝാ നേരത്തെ പറഞ്ഞിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP