Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുവേ ഞങ്ങള് കലാകാരന്മാർക്ക് സ്ത്രീ വിഷയത്തിൽ ചീത്ത പേര് ഉള്ളതാ; സസ്‌പെൻസും പ്രണയവും ചേർത്തൊരുക്കിയ ടൊവീനോ ചിത്രം ലൂക്കയുടെ ട്രെയ്ലർ കാണാം

പൊതുവേ ഞങ്ങള് കലാകാരന്മാർക്ക് സ്ത്രീ വിഷയത്തിൽ ചീത്ത പേര് ഉള്ളതാ; സസ്‌പെൻസും പ്രണയവും ചേർത്തൊരുക്കിയ ടൊവീനോ ചിത്രം ലൂക്കയുടെ ട്രെയ്ലർ കാണാം

യുവനിരയിലെ ഏറ്റവും ശ്രദ്ധേയ സാന്നിദ്ധ്യമായ ടൊവീനോ തോമസിനെ നായകനാക്കി നവാഗത സംവിധായകൻ അരുൺ ബോസ് ഒരുക്കുന്ന ലൂക്കയുടെ ട്രെയ്ലർ പുറത്തുവിട്ടു.അഹാന കൃഷ്ണയാണ് ചിത്രത്തിൽ ടൊവിനോയുടെ നായികയായെത്തുന്നത്.

'ലൂക്ക' എന്ന ശിൽപ്പിയുടെയും അയാളുടെ കാമുകിയായ നിഹാരികയുടെയും കഥപറയുന്ന ചിത്രമാണ് ലൂക്ക. പ്രണയത്തിനൊപ്പം ആകാംക്ഷയും സൃഷ്ടിക്കുന്നതാണ് ലൂക്കയുടെ ട്രെയിലർ. മൃദുൽ ജോർജ്ജ് തിരക്കഥയെഴുതുന്ന ലൂക്കയിൽ നിതിൻ ജോർജ്, വിനീത കോശി, അൻവർ ഷെരീഫ്, ഷാലു റഹീം, പൗളി വൽസൻ, തലൈവാസൽ വിജയ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രീകാന്ത് മുരളി, രാഘവൻ, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

സ്റ്റോറീസ് & തോട്ട്സ് ബാനറിൽ ലിന്റോ തോമസ് , പ്രിൻസ് ഹുസൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നിഖിൽ വേണുവാണ്.ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സൂരജ് എസ് കുറുപ്പാണു ലൂക്കയിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.

ചിത്രത്തിലെ ആദ്യ ഗാനം ഇതിനോടകം വൈറലായിരുന്നു.മനു മഞ്ജിത്ത് രചന നിർവഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നന്ദഗോപൻ,അഞ്ജു ജോസഫ്,നീതു,സൂരജ് എസ് കുറുപ്പ് എന്നിവർ ചേർന്നാണ്.സെഞ്ച്വറി ഫിലിംസ് വിതരണം ചെയ്യുന്ന ലൂക്ക ജൂൺ 28ന് തീയറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP