Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുലിമുരുകനെ കൂട്ടിലടച്ച് ലൂസിഫറിന്റെ ബോക്‌സോഫീസ് വേട്ട; റെക്കോർഡ് വേഗത കൈമുതലാക്കി 200 കോടി ക്ലബിൽ കയറുന്ന ആദ്യ മലയാള സിനിമ; പുതുചരിത്രം സൃഷ്ടിച്ചത് റിലീസ് ചെയ്ത് 50 ദിനം പിന്നിട്ടപ്പോൾ; ഓൺലൈൻ സ്ട്രീമിങ് ആപ്പായ ആമസോണിൽ സിനിമ ലഭ്യമാകുമെന്ന് അധികൃതർ; ലൂസിഫറിന്റെ റൈറ്റ്‌സ് ആമസോൺ സ്വന്തമാക്കിയത് 13 കോടി രൂപയ്ക്ക്

പുലിമുരുകനെ കൂട്ടിലടച്ച് ലൂസിഫറിന്റെ ബോക്‌സോഫീസ് വേട്ട; റെക്കോർഡ് വേഗത കൈമുതലാക്കി 200 കോടി ക്ലബിൽ കയറുന്ന ആദ്യ മലയാള സിനിമ; പുതുചരിത്രം സൃഷ്ടിച്ചത് റിലീസ് ചെയ്ത് 50 ദിനം പിന്നിട്ടപ്പോൾ; ഓൺലൈൻ സ്ട്രീമിങ് ആപ്പായ ആമസോണിൽ സിനിമ ലഭ്യമാകുമെന്ന് അധികൃതർ; ലൂസിഫറിന്റെ റൈറ്റ്‌സ് ആമസോൺ സ്വന്തമാക്കിയത് 13 കോടി രൂപയ്ക്ക്

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമയിലെ 'മോഹൻലാൽ ഹിറ്റ്‌സിൽ' റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു പുലിമുരുകൻ. 150 കോടി ക്ലബിൽ കയറിയ ചിത്രത്തിന്റെ റെക്കോർഡ് പൊളിച്ചടുക്കി മുന്നേറുകയാണ് നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ 'ലൂസിഫർ'. റിലീസ് ചെയ്ത് വെറും 50 ദിവസംകൊണ്ട് ചിത്രം 200 കോടി ക്ലബിൽ സ്ഥാനം പിടിച്ചു. സന്തോഷ വാർത്ത അറിയിച്ച് ആശീർവാദ് സിനിമാസ് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകർ ഇക്കാര്യം അറിയുന്നത്.

കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തുള്ള തിയേറ്ററുകളിൽ നിന്നും ഗൾഫ് അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും റെക്കോർഡ് കളക്ഷനാണ് ലൂസിഫറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും 200ൽ അധികം തിയേറ്ററിലാണ് ചിത്രം ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്നത്. ലൂസിഫർ റിലീസ് ചെയ്ത് 50 ദിവസങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി ചിത്രം ഓൺലൈൻ സ്ട്രീമിങ് ആപ്പായ ആമസോണിലും ലഭിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ആമസോണിണ് ചിത്രത്തിന്റെ പകർപ്പവകാശം പോയത് 13 കോടി രൂപയ്ക്കാണ്.

നടൻ ഭരത് ഗോപിയുടെ മകനും നടനും തിരക്കഥാകൃത്തുമായ മുരളീ ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. ആശീർവാദ് സിനിമാസിന്റെ ബാനറലില് ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡ് താരമായ വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, സായ്കുമാർ, ടോവിനോ തോമസ്, ബാല, ഇന്ദ്രജിത്ത് തുടങ്ങിയ നീണ്ട നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

 

ഒരേ സമയം മൂന്ന് ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. മലയാളത്തിന് ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും ലൂസിഫർ എത്തിയിരുന്നു. തമിഴിൽ മോഹൻലാൽ തന്നെയാണ് ഡബ്ബ് ചെയ്യുന്നത് എന്നുള്ള പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. മലയാള സിനിമക്ക് ഇതുവരെ ലഭിക്കാത്ത വലിയ റിലീസ് തന്നെയാണ് ഫാർസ് ഫിലിംസ് ജിസിസിയിൽ ഒരുക്കിയത്. ഓരോ ദിനവും 24 ഷോകൾ വീതം വരെ ഒരു സെന്ററിൽ കളിക്കുന്നു എന്നുള്ള പ്രത്യേകതയും റെക്കോർഡ് ലൂസിഫർ സ്വന്തമാക്കി ഇരിക്കുക ആയാണ്. കൂടാതെ, ബഹ്‌റൈൻ സിനിമ റിലീസ് ചരിത്രത്തിൽ ആദ്യമായി ഒരു മലയാള സിനിമക്ക് 7 തീയറ്ററുകളിൽ 10 സ്‌ക്രീനിൽ ആയി ദിനംപ്രതി 50കളിൽ ഏറെയാണ് നടത്തുന്നത്.

പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങിയ ലൂസിഫറിൽ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് ലാലേട്ടൻ എത്തിയത്. റിലീസ് ദിനത്തിന്റെ തലേ ദിവസം സിനിമയുടെ വിജയത്തിനായി മോഹൻലാലിന്റെ ആരാധികമാർ ചെയ്‌തൊരു കാര്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ലൂസിഫർ ഹിറ്റ് ആവാൻ ആറ്റുകാൽ ക്ഷേത്രത്തിൽ 101 കലം പൊങ്കാല നേർന്നിരിക്കുകയാണ് ലാലേട്ടന്റെ ആരാധികമാർ. യൂണിവേഴ്‌സൽ റിയൽ മോഹൻലാൽ വുമൺസ് വിംഗിലെ ആരാധികമാരാണ് പൊങ്കാല വഴിപാട് നടത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP