Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലൂസിഫറിന്റെ ലൈവ് സ്ട്രീമിങ്ങിന് പിന്നാലെ എച്ച്ഡി ക്വാളിറ്റിയുള്ള വ്യാജൻ ഇന്റർനെറ്റിലെത്തി; ഉത്തരവാദികൾ നിർമ്മാതാക്കളെന്ന വിമർശനവുമായി ആരാധകർ

ലൂസിഫറിന്റെ ലൈവ് സ്ട്രീമിങ്ങിന് പിന്നാലെ എച്ച്ഡി ക്വാളിറ്റിയുള്ള വ്യാജൻ ഇന്റർനെറ്റിലെത്തി; ഉത്തരവാദികൾ നിർമ്മാതാക്കളെന്ന വിമർശനവുമായി ആരാധകർ

ലയാള സിനിമയിലെ അടുത്തകാലത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ കൂടി നായകനായതോടെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. 

200 കോടി എന്ന വലിയ നേട്ടം സ്വന്തമായെങ്കി 50 ദിവസം പിന്നിട്ട ചിത്രം ഇന്നലെ ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്തിരുനന്ു. എന്നാൽലൈവായി സ്ട്രീം ചെയ്തതിനു പിന്നാലെ ചിത്രത്തിന്റെ മികച്ച ക്വാളിറ്റിയുള്ള കോപ്പികൾ ചോർന്നിരിക്കുകയാണ്. ഓൺലൈൻ വെബ്സൈറ്റുകളിൽ ചിത്രത്തിന്റെ മികച്ച കോപ്പി പ്രത്യക്ഷപ്പെട്ടു.

200 കോടി എന്ന വലിയ നേട്ടം സ്വന്തമായെങ്കിലും തിയേറ്ററുകളിൽ 100 ദിവസം ഓടേണ്ട ചിത്രത്തിനെ ലൈവ് സ്ട്രീമിങ്ങിനെ ബാധിച്ചു എന്നാണ് ആരാധകരുടെ വിമർശനം. ഒപ്പം അതിനുത്തരവാദികൾ നിർമ്മാതാക്കളാണെന്നും അവർ ആരോപിക്കുന്നു. ലൂസിഫർ ഇത്ര തിടുക്കത്തിൽ ലൈവ് സ്ട്രീം ചെയ്തതെന്തിനാണെന്നാണെന്നും ആരാധകർ ചോദിക്കുന്നുണ്ട്. നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രം ലൈവ് സ്ടീം ചെയ്തത് തിയേറ്റർ ഉടമകൾക്കിടയിലും വിമർശനം ഉയർത്തിയിട്ടുണ്ട്.

പൃഥ്വിരാജ് സംവിധാനം ചെയ്ത് ചിത്രം മാർച്ച് 28-നാണ് പ്രദർശനത്തിനെത്തിയത്. അന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്.നേരത്തെ ചിത്രം എട്ടുദിവസം കൊണ്ട് നൂറ് കോടി ബിസിനസ് നടത്തിയിരുന്നു. സമാനതകളില്ലാത്ത വിജയമാണ് ലൂസിഫർ ബോക്സോഫിസിൽ നിന്ന് നേടിയത്.

മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത് സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ്. കൂടാതെ ബോളിവുഡ് താരം വിവേക് ഒബ്റോയി, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായികുമാർ, ബാല, സാനിയ ഇയ്യപ്പൻ, കലാഭവൻ ഷാജോൺ, ബൈജു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP