Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവസാനം, ആരംഭത്തിന്റെ തുടക്കം എന്ന അടിക്കുറിപ്പോടെ ഖുറേഷി അബ്‌റാമിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് പൃഥി; അവസാന പോസ്റ്റർ എത്തിയതോടെ ലൂസിഫറിന് രണ്ടാം ഭാഗം വീണ്ടും ചർച്ചയാക്കി സോഷ്യൽമീഡിയ

അവസാനം, ആരംഭത്തിന്റെ തുടക്കം എന്ന അടിക്കുറിപ്പോടെ ഖുറേഷി അബ്‌റാമിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് പൃഥി; അവസാന പോസ്റ്റർ എത്തിയതോടെ ലൂസിഫറിന് രണ്ടാം ഭാഗം വീണ്ടും ചർച്ചയാക്കി സോഷ്യൽമീഡിയ

 

റിലീസ് ചെയ്ത് വാരങ്ങൾ പിന്നിട്ടിട്ടും ലൂസിഫർ സൃഷ്ടിച്ച തരംഗം അവസാനിച്ചിട്ടില്ല. എട്ട് ദിവസത്തിനുള്ളിൽ 100 കോടി കളക്റ്റ് ചെയ്ത ചിത്രം മലയാള സിനിമയിൽ പുതിയൊരു റെക്കോഡ് സൃഷ്ടിക്കുകയായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. അതിനിടയിലാണ് ഏറ്റവും അവസാന പോസറ്ററായി ഖുറേഷി അബ്‌റാമിന്റെ ക്യാരക്ടർ പോസ്റ്റർ പൃഥി പങ്ക് വച്ചത്.

അവസാനം...ആരംഭത്തിന്റെ തുടക്കം എന്ന കുറിപ്പും സൂപ്പർതാര സംവിധായകൻ ഒപ്പം പങ്കുവച്ചിട്ടുണ്ട്. ഇതോടെ ലൂസിഫർ 2വിനായുള്ള മുറവിളി ആരാധകർ തുടങ്ങി കഴിഞ്ഞു.നേരത്തെ ലൂസിഫറിന് രണ്ടാം ഭാഗം വരുമെന്ന രീതിയിൽ നിരവധി ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ നടന്നിരുന്നു.ഇതിന് പിന്നാലെ പോസ്്റ്ററും എത്തിയതോടെ ആരാധകരും ആകാംക്ഷയിലാണ്.നേരത്ത സിനിമയുടേതായി 30 ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു.

ഖുറേഷി അബ്റാമിന്റെ പോസ്റ്ററിനു താഴെ നിറയുന്ന കമന്റുകളിൽ നിന്ന് ലൂസിഫർ 2 ഉണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകരെന്ന് കാണാം.. പൃഥ്വിരാജും കഴിഞ്ഞ ദിവസങ്ങളിലായി ഇതുസംബന്ധിച്ച ചില സൂചനകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരൻ, സായി കുമാർ, കലാഭവൻ ഷാജോൺ, ബൈജു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP