Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ് മലയാളം പ്രണയകഥയുമായി ജീവനും താമരയും; മധുരനാരങ്ങ ട്രെയിലർ കാണാം

തമിഴ് മലയാളം പ്രണയകഥയുമായി ജീവനും താമരയും; മധുരനാരങ്ങ ട്രെയിലർ കാണാം

മിഴ് മലയാളം പ്രണയ കഥ പറഞ്ഞെത്തിയ പ്രേമത്തിന് ശേഷം വീണ്ടും തമിഴ്മലയാളം പ്രണയം പറയുന്ന കഥയുമായി മധുരനാരങ്ങ ട്രെയിലർ എത്തി. കുഞ്ചാക്കോ ബോബനും നടൻ രതീഷിന്റെ മകൾ പാർവതി രതീഷുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ശ്രീലങ്കക്കാരിയായ താമരയുടെ വേഷത്തിലാണ് പാർവതി അഭിനയിക്കുന്നത്.

കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ചിത്രം ത്രീ ഡോട്ട്‌സിന് ശേഷം കുഞ്ചാക്കോബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂട്, നീരജ് മാധവ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച നടൻ രതീഷിന്റെ മകൾ പാർവ്വതിയുടെ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് മധുര
നാരങ്ങ. പെരുന്നാൾ റിലീസായി ചിത്രം പ്രദർശനത്തിനെത്തും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP