Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ പത്ത് മണിക്കൂറിൽ കണ്ടത് പത്ത് ലക്ഷത്തോളം പേർ; ട്രിപ്പിൾ സ്‌ട്രോങ് കളികളുമായെത്തിയ രാജയയെയും പിള്ളാരും ആരാധകർക്കിടയിൽ സൂപ്പർ ഹിറ്റ്; മധുരാരജയുടെ വരവ് ആകാംക്ഷയോടെ കാത്ത് മമ്മൂട്ടി ആരാധകർ

ആദ്യ പത്ത് മണിക്കൂറിൽ കണ്ടത് പത്ത് ലക്ഷത്തോളം പേർ; ട്രിപ്പിൾ സ്‌ട്രോങ് കളികളുമായെത്തിയ രാജയയെയും പിള്ളാരും ആരാധകർക്കിടയിൽ സൂപ്പർ ഹിറ്റ്; മധുരാരജയുടെ വരവ് ആകാംക്ഷയോടെ കാത്ത് മമ്മൂട്ടി ആരാധകർ

ട്രിപ്പിൾ സ്‌ട്രോങ് കളികളുമായെത്തിയ രാജെയയും പിള്ളാരെയും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. മധുരരാജയുടെ ടീസർ പുറത്തെത്തി പതിനാല് മണിക്കൂർ പിന്നിടുമ്പോൾ പത്ത് ലക്ഷത്തിലധികം കാഴ്‌ച്ചക്കാരെയാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വീഡിയോയിൽ മമ്മൂട്ടിയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ കണ്ടതോടെ മധുരരാജയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

മമ്മൂട്ടി ആരാധകർക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ളതെന്ന് ആദ്യമേ അവകാശപ്പെട്ട ടീസർ ആരാധകരെ ആവേശത്തിലാക്കുന്ന രീതിയിൽ തന്നെയാണ് പുറത്തിറക്കിയത്. മമ്മൂട്ടിയുടെ മാസ് ആക്ഷൻ രംഗങ്ങളാണ് ടീസറിൽ ഉള്ളത്. ടീസിലെ മമ്മൂട്ടിയുടെ ഡയലോഗ് ഇതിനോടകം തന്നെ തരംഗമായി കഴിഞ്ഞു.

ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇതിന് മുമ്പ് വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. സൂപ്പർ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്ൻ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായാണ് മധുരരാജ പ്രേക്ഷകരിലേക്കെത്തുന്നത്. ബോളിവുഡ് താരം സണ്ണി ലിയോൺ ഐറ്റം ഡാൻസുമായി ചിത്രത്തിലെത്തുന്നുണ്ട്.

അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ഷാജി കുമാറാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം. ഒരേ സമയം മലയാളം, തമിഴ്, തെലുഗ് ഭാഷകളിൽ ചിത്രം റിലീസിനെത്തും. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമ്മിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും. ചിത്രം വിഷുവിന് തീയറ്ററുകളിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP