Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭയന്ന് ഓടുന്ന ലിസിയുടെ മുകളിലേക്ക് കുരച്ചുചാടി വേട്ടനായ; ജീവിതത്തിൽ ഭയന്നുപോയ നിമിഷങ്ങൾ പങ്ക് വച്ച് നടി അന്ന രാജൻ; കുട്ടികൾക്കൊപ്പം ലോക്കേഷനിൽ ഡാൻസ് കളിച്ച് മമ്മൂക്ക; മധുരരാജയിലെ അണിയറ വിശേഷങ്ങളുടെ വീഡിയോകൾ കാണാം

ഭയന്ന് ഓടുന്ന ലിസിയുടെ മുകളിലേക്ക് കുരച്ചുചാടി വേട്ടനായ; ജീവിതത്തിൽ ഭയന്നുപോയ നിമിഷങ്ങൾ പങ്ക് വച്ച് നടി അന്ന രാജൻ; കുട്ടികൾക്കൊപ്പം ലോക്കേഷനിൽ ഡാൻസ് കളിച്ച് മമ്മൂക്ക; മധുരരാജയിലെ അണിയറ വിശേഷങ്ങളുടെ വീഡിയോകൾ കാണാം

ധുരരാജയിൽ ഏറ്റവുമധികം കൈയടി നേടിയ സീനുകളാണ് നായകളെ വെച്ചുള്ള രംഗങ്ങൾ.ഏറെ ഭീതി നിറക്കുന്ന ആ രംഗങ്ങൾ ഒരുക്കുന്നതിൽ നൂറ് ശതമാനം വിജയമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്വന്തമാക്കിയിട്ടുള്ളത്. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിച്ചിരിക്കുന്ന രംഗങ്ങളിൽ കഥാപാത്രങ്ങളുടെ പഞ്ചുകളും കിക്കുകളും മാത്രമല്ല ഉള്ളത്. ഒന്നിലധികം വേട്ടനായ്ക്കൾ പങ്കെടുക്കുന്ന സാഹസിക രംഗങ്ങൾ അന്ത്യത്തോടടുത്ത ഭാഗങ്ങളിൽ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.അത്തരം ഒരു സീനിന്റെ ലൊക്കേഷൻ വീഡിയോ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുകയാണ് നടി അന്ന രാജൻ.

ലിസി എന്ന കഥാപാത്രത്തെയാണ് മധുരരാജയിൽ അന്ന അവതരിപ്പിച്ചിരിക്കുന്നത്. ഒരിക്കലും മറക്കാനാവാത്തതും ജീവിതത്തിൽ ഏറ്റവും ഭയന്നുപോയതുമായ നിമിഷങ്ങൾ. ഇത്തരമൊരു ചിത്രത്തിന്റെയും ആക്ഷൻ സീക്വൻസിന്റെയും ഭാഗമായതിൽ അഭിമാനം. മമ്മൂക്ക, വൈശാഖ് സാർ, പീറ്റർ ഹെയ്ൻ സാർ, സാജൻ സജി സിറിയക് (ഡോഗ് ട്രെയ്നർ) എന്നിവർക്ക് നന്ദി-എന്ന കുറിപ്പോടെയാണ് അന്ന രാജൻ വീഡിയോ പങ്ക് വച്ചത്.

ഭയന്ന് ഓടുന്ന അന്നയുടെ മുകളിലേക്ക് കുരച്ചുകൊണ്ട് ചാടി വീഴുന്ന നായയുടെ വീഡിയോയാണ് നടി പങ്ക് വച്ച്ത. പീറ്റർ ഹെയ്്‌നാണ് ചിത്രത്തിൽ സംഘട്ടനരംഗങ്ങൾക്ക് ഒരുക്കുന്നത്. താൻ പങ്കെടുത്ത ആക്ഷൻ സീക്വൻസിന്റെ ചിത്രങ്ങളും വീഡിയോയും സഹിതമാണ് അന്ന രാജൻ ഫേസ്‌ബുക്കിൽ ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മാത്രമല്ല മധുരരാജയിലെ ഒരു ലൊക്കേഷൻ വീഡിയോ കൂടി ഇപ്പോൾ വൈറൽ ആവുകയാണ്.മമ്മൂട്ടി കുട്ടികളുടെ ഒപ്പം ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ആണ് ഇത്.മധുരരാജയിലെ ഒരു ഗാനരംഗത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട ഒരു സംഘം കുട്ടികൾക്കൊപ്പം ആടിത്തിമിർക്കുകയാണ് വീഡിയോയിൽ മമ്മൂട്ടി.

'മമ്മൂക്ക കുട്ടികളുടെ കൂടെ നിൽക്കുമ്പൊ ചിലപ്പോഴൊക്കെ എനിക്ക് സംശയം തോന്നാറുണ്ട്. ആരാണ് കൂടുതൽ ഇളയതെന്ന്! കൊറിയോഗ്രാഫർ ആൻഡ് ഡാൻസർ മമ്മൂക്ക..' ഈ വീഡിയോ ഷെയർ ചെയ്തുകൊണ്ട് സംവിധായകൻ വൈശാഖ് ഫേസ്‌ബുക്കിൽ കുറിച്ചു

എട്ട് വർങ്ങൾക്ക് ശേഷം മമ്മൂട്ടിയും സംവിധായകൻ വൈശാഖും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് മധുരരാജ. തമിഴ്താരം ജയ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനുശ്രീ, ഷംന കാസിം, മഹിമാ നമ്പ്യാർ എന്നിവരും നായികവേഷങ്ങളിലെത്തുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP