Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെളുത്ത നിറത്തിലുള്ള മുണ്ടും ഷർട്ടിനുമൊപ്പം കസവ് ഷാളുമണിഞ്ഞ് മധുരരാജ; പോക്കിരിരാജയിലെ അതേ ഗെറ്റപ്പിൽ മമ്മൂക്കി ലൊക്കേഷനിൽ എത്തിയ ഫോട്ടോ ആഘോഷമാക്കി ആരാധകർ

വെളുത്ത നിറത്തിലുള്ള മുണ്ടും ഷർട്ടിനുമൊപ്പം കസവ് ഷാളുമണിഞ്ഞ് മധുരരാജ; പോക്കിരിരാജയിലെ അതേ ഗെറ്റപ്പിൽ മമ്മൂക്കി ലൊക്കേഷനിൽ എത്തിയ ഫോട്ടോ ആഘോഷമാക്കി ആരാധകർ

മ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്പോക്കിരിരാജ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി മെഗാ സ്റ്റാർ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് ഒരുക്കുന്ന ചിത്രം മധുരരാജ. ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് പുരോഗമിക്കുകയാണ്. മധുരരാജയാകാൻ മെഗാ സ്റ്റാർ കഴിഞ്ഞദിവസം സെറ്റിൽ ജോയിൻ ചെയ്തതോടെ മധുരരാജയുടെ ലൊക്കേഷൻ ചിത്രങ്ങൾ ആഘോഷമാക്കുകയാണ് ആരാധകർ.

രാജയെ അനുസ്മരിപ്പിക്കുന്ന അതേ ലുക്കിലാണ് ഇത്തവണയും അദ്ദേഹമെത്തിയത്. വെളുത്ത നിറത്തിലുള്ള മുണ്ടും ഷർട്ടിനുമൊപ്പം കസവ് ഷാളുമണിഞ്ഞ് നിറയെ ആഭരണവും ധരിച്ചതാണ് മമ്മൂട്ടിയുടെ ലുക്ക്. ഒറ്റയടിക്ക് കണ്ടാൽ പോക്കിരിരാജയാണോ എന്ന് തോന്നിപ്പോകും.

പുലിമുരുകന് ശേഷം വൈശാഖ്- ഉദയകൃഷ്ണ- പീറ്റർ ഹെയ്ൻ ടീം ഒരിക്കൽകൂടി ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ വലിയൊരു പ്രത്യേകത. എട്ടുവർഷങ്ങൾക്കു മുമ്പ് മമ്മൂട്ടിയും പൃഥ്വിരാജുമായിരുന്നു പോക്കിരിരാജയിൽ പ്രധാനവേഷങ്ങളിലെത്തിയത്. എന്നാൽ ഇത്തവണ മധുരരാജയ്‌ക്കൊപ്പം പൃഥ്വിയില്ല. പകരം തമിഴ് നടൻ ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന് റിപ്പോർട്ടുകളുണ്ട്.

അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. നെടുമുടി വേണു, സിദ്ദിഖ്, വിജയരാഘവൻ,സലിം കുമാർ, ആർ.കെ സരേഷ്, അജു വർഗീസ്, ധർമജൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജ ഒരുങ്ങുന്നത്.

ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമ്മിക്കുന്ന ചിത്രം ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിൽ റിലീസിനെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP