Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മധുരരാജയിലെ സംഘടനരംഗം ചിത്രീകരിക്കുന്നത് 25 ദിവസം കൊണ്ട്; പീറ്റർഹെയ്ൻ കൊറിയോഗ്രാഫറാകുന്ന ഫൈറ്റിൽ ജഗപതി ബാബുവും; ഐറ്റം നമ്പരുമായി സണ്ണി ലിയോണും ചിത്രത്തിലെന്ന് സൂചന

മധുരരാജയിലെ സംഘടനരംഗം ചിത്രീകരിക്കുന്നത് 25 ദിവസം കൊണ്ട്; പീറ്റർഹെയ്ൻ കൊറിയോഗ്രാഫറാകുന്ന ഫൈറ്റിൽ ജഗപതി ബാബുവും; ഐറ്റം നമ്പരുമായി സണ്ണി ലിയോണും ചിത്രത്തിലെന്ന് സൂചന

സൂപ്പർഹിറ്റ് ചിത്രമായ പോക്കിരി രാജയുടെ രണ്ടാം ഭാഗം മധുരരാജയുടെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടി രാജയായി എത്തുമ്പോൾ സൂര്യയായി പൃഥ്വിരാജില്ല തമിഴ് താരമായ ജയ് യാണ് എത്തുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. മാത്രമല്ല അണിയറയിൽ ചിത്രത്തിന്റെ സംഘടന രംഗങ്ങളും ചിത്രീകരിച്ച് കഴിഞ്ഞുവെന്ന വിശേഷങ്ങളും പുറത്ത് വരുന്നുണ്ട്.

ഒരുസുപ്രധാന സംഘട്ടനരംഗം ചിത്രീകരിക്കാൻ 25ദിവസം എടുത്തുവെന്നാണ് പുറത്ത് വരുന്ന സൂചന. പീറ്റർഹെയ്ൻആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്ന ഈഫൈറ്റ്‌സീക്വൻസിൽ മമ്മൂട്ടിയ്‌ക്കൊപ്പം തെലുങ്ക്താരം ജഗപതീബാബുവുംപ്രത്യക്ഷപ്പെടുന്നുണ്ട്.ഇപ്പോൾ എറണാകുളത്ത് ്‌ചെറായിയിൽ മധുരരാജയുടെചിത്രീകരണംപുരോഗമിക്കുകയാണ്.

മാത്രമല്ല ബോളിവുഡ്താരം സണ്ണിലിയോണിന്റെ ഐറ്റംനമ്പർ ചിത്രത്തിലുണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അനുശ്രീ,ഷംനാകാസിം, മഹിമാനമ്പ്യാർ എന്നിവരാണ്മധുരരാജയിലെ നായികമാർ. തമിഴ്താരംജയ്, ബാലചന്ദ്രൻചുള്ളിക്കാട്, സലിംകുമാർ തുടങ്ങിയവരും താരനിരയിലുണ്ട്. നെൽസൺഐപ്പ്‌ സിനിമാസിന്റെബാനറിൽ നെൽസൺഐപ്പ്‌ നിർമ്മിക്കുന്ന ചിത്രം വിഷുവിന്‌ യു.കെ.സ്റ്റുഡിയോസ്തിയേറ്ററിലെത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP