Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിയാൻ വിക്രമിന്റെ മഹാവീർ കർണനു വേണ്ടി 30 അടി ഉയരമുള്ള രഥം ഒരുങ്ങുന്നു; രഥത്തിലേക്കുള്ള കൂറ്റൻ മണിയുടെ പൂജ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ; ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ റമോജി റാവു ഫിലിം സിറ്റി

ചിയാൻ വിക്രമിന്റെ മഹാവീർ കർണനു വേണ്ടി 30 അടി ഉയരമുള്ള രഥം ഒരുങ്ങുന്നു; രഥത്തിലേക്കുള്ള കൂറ്റൻ മണിയുടെ പൂജ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ; ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ റമോജി റാവു ഫിലിം സിറ്റി

ചിയാൻ വിക്രം നായകനാകുന്ന മഹാവീർ കർണ്ണനിലെ 30 അടി ഉയരമുള്ള രഥത്തിന്റെ നിർമ്മാണം ആരംഭിച്ചു. ഇതിന് മുന്നോടിയായി രഥത്തിൽ ഉപയോഗിക്കുന്ന കൂറ്റൻ മണി പത്മനാഭ ക്ഷേത്രത്തിൽ പൂജിച്ച് ഹൈദരാബാദിലേക്ക് കൊണ്ട് പോയി. എന്ന് നിന്റെ മൊയ്തീന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമാണ് 'മഹാവീർ കർണ്ണ'.

ചിത്രത്തിലെ മുഖ്യദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് നാലു നില പൊക്കമുള്ള കൂറ്റൻ രഥത്തിലാണ്. ഇതിൽ 1,001 മണികളാണുണ്ടാവുക. ഇതിലെ പ്രധാന മണിയാണ് തലസ്ഥാനത്ത് പൂജിച്ചത്. 2 അടി ഉയരവും 30 കിലോ ഭാരവുമുണ്ട്. ഇതിന്റെ ഫൈബർ പതിപ്പുകളായിരിക്കും ബാക്കിയുള്ളവ. കുംഭകോണത്താണ് മണി നിർമ്മിച്ചത്. ഹൈദരാബാദിലെ റാമോജി റാവോ ഫിലിം സിറ്റിയിലാണ് കർണൻ സിനിമയ്ക്കുള്ള സെറ്റ് തയാറാക്കുന്നത്. 40 പേരടങ്ങിയ സംഘത്തിനാണ് ചുമതല. ഇന്നലെ പണികൾ ആരംഭിച്ചു. മണിക്കു പുറമേ വെങ്കലത്തിൽ തീർത്ത കൂറ്റൻ സിംഹവും രഥത്തിലുണ്ടാകും. നൂറുകണക്കിന് ആളുകൾക്ക് കയറി നിൽക്കാവുന്ന തരത്തിലാണ് രഥത്തിന്റെ രൂപകൽപന

ക്ഷേത്ര തന്ത്രി ഗോശാലാ വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് പൂജകൾ നടന്നത്. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നടന്മാരായ സുരേഷ് ഗോപി, ഇന്ദ്രൻസ്, തിരക്കഥാകൃത്ത് ബി.ജയമോഹൻ എന്നിവർ ചേർന്ന് സ്വീകരിച്ച മണി സംവിധായകൻ ആർ.എസ് വിമലിന് കൈമാറി. പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ, സി.ആനന്ദകുമാർ, എസ്‌പി ദീപക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP