Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടുക്കിയുടെ സുഗന്ധവുമായി 'മഹേഷിന്റെ പ്രതികാരം'; ഫഹദ് ഫാസിൽ ചിത്രത്തിലെ ആദ്യ ഗാനം കാണാം

ഇടുക്കിയുടെ സുഗന്ധവുമായി 'മഹേഷിന്റെ പ്രതികാരം'; ഫഹദ് ഫാസിൽ ചിത്രത്തിലെ ആദ്യ ഗാനം കാണാം

കൊച്ചി: ഫഹദ് ഫാസിൽ നായകനാകുന്ന 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'ഇടുക്കി' എന്ന ഈ ഗാനം റഫീക്ക് അഹമ്മദിന്റ വരികൾക്ക് സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ബിജിബാൽ ആണ്.

നവാഗതനായ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന 'മഹേഷിന്റെ പ്രതികാര'ത്തിൽ ഫഹദ് ഫാസിൽ, അനുശ്രീ,സൗബിൻ ഷാഹിർ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്യാം പുഷ്‌ക്കരനാണ് ഈ കോമഡി എന്റർറ്റെനറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദും, ചിത്രസംയോജനവും കളറിംഗും സൈജു ശ്രീധരനുമാണ് നിർവഹിച്ചിരിക്കുന്നത്. ഒപിഎം ഡ്രീം മിൽ സിനിമയുടെ ബാനറിൽ ആഷിഖ് അബു നിർമ്മിച്ച 'മഹേഷിന്റെ പ്രതികാരം' ഫെബ്രുവരി 5ന് തിയേറ്ററുകളിൽ എത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP