Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; പൃഥിരാജ് ചിത്രം നയനിന് ശേഷം സോണി പിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രത്തിൽ നായകനാകുക തെലുങ്ക് നടൻ അദിവി സേഷ്

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; പൃഥിരാജ് ചിത്രം നയനിന് ശേഷം സോണി പിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രത്തിൽ നായകനാകുക തെലുങ്ക് നടൻ അദിവി സേഷ്

 

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. ഹിന്ദിയിലും തെലുങ്കിലുമായി തയ്യറാവുന്ന ചിത്രത്തിന്റെ പേര് 'മേജർ' എന്നാണ്. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റർടെയ്ന്മെന്റുമായി ചേർന്ന് സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.

പൃഥ്വിരാജ് നായകനായി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത '9'ന് ശേഷം സോണി പിക്ചേഴ്സ് നിർമ്മിക്കുന്ന ഇന്ത്യൻ ചിത്രമാണ് 'മേജർ'. സോണി നിർമ്മിക്കുന്ന ആദ്യ തെലുങ്ക് ചിത്രവുമാണ് ഇത്.തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സെഷ് ആണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ റോളിലെത്തുന്നത്.

അദിവി സെഷിന്റെ അദിവി എന്റർടെയ്ന്മെന്റും ശരത് ചന്ദ്ര, അനുരാഗ് റെഡ്ഡി എന്നിവരുടെ എ + എസ് മൂവീസും 'മേജറി'ന്റെ നിർമ്മാണ പങ്കാളികളാണ്. അദിവി സെഷ് തന്നെ തിരക്കഥയുമൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം ശശികിരൺ ടിക്കയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങി വലിയ വിജയം നേടിയ 'ഗൂഢാചാരി'യിലാണ് ഇരുവരും ഇതിനുമുൻപ് ഒരുമിച്ചത്.

മുംബൈ താജ് മഹൽ ഹോട്ടൽ കേന്ദ്രീകരിച്ച് 2008 നവംബർ 26ന് നടന്ന ഭീകരാക്രമണത്തിൽ ബന്ദികളാക്കപ്പെട്ട നിരവധി പേരുടെ ജീവൻ രക്ഷിച്ചയാളാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. എൻഎസ്ജി (നാഷണൽ സെക്യൂരിറ്റി ഗാർഡ്) കമാൻഡോ ആയിരുന്ന അദ്ദേഹത്തിന്റെ സംഭാവനകൾക്കുള്ള ആദരവെന്ന നിലയിൽ മരണശേഷം 2009ൽ ഭാരത സർക്കാർ അദ്ദേഹത്തിന് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര സമ്മാനിച്ചിരുന്നു.

14 ബന്ദികളെ രക്ഷപ്പെടുത്തിയതിന് ശേഷമാണ് സന്ദീപ് ഉണ്ണികൃഷ്ണൻ മരണത്തിന് കീഴടങ്ങിയത്. 2009 ജനുവരി 26ന് രാജ്യം അശോകചക്ര ബഹുമതി നൽകി സന്ദീപ് ഉണ്ണികൃഷ്ണനെ ആദരിച്ചിരുന്നു. തെലിങ്കിലും ഹിന്ദിയിലും ഇറങ്ങുന്ന ചിത്രം 2020 ലാണ് പുറത്തിറങ്ങുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP