Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദീപികയും പ്രിയങ്കയും കങ്കണയും മലയാളിക്കായി വഴിമാറി; ഇറാനിയൻ ചലച്ചിത്രകാരൻ അന്വേഷിച്ചത് താരത്തെയല്ല; കഥാപാത്രത്തിന് അനുയോജ്യമായ മുഖത്തെ; മജീദ് മജീദിയുടെ ചിത്രത്തിൽ മാളവിക മോഹനെത്തുന്നത് വമ്പൻ പേരുകാരെ മറികടന്ന്

ദീപികയും പ്രിയങ്കയും കങ്കണയും മലയാളിക്കായി വഴിമാറി; ഇറാനിയൻ ചലച്ചിത്രകാരൻ അന്വേഷിച്ചത് താരത്തെയല്ല; കഥാപാത്രത്തിന് അനുയോജ്യമായ മുഖത്തെ; മജീദ് മജീദിയുടെ ചിത്രത്തിൽ മാളവിക മോഹനെത്തുന്നത് വമ്പൻ പേരുകാരെ മറികടന്ന്

കൊച്ചി: പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദ് മജീദി സംവിധാനം ചെയ്യുന്ന 'ബിയോണ്ട് ദ ക്ലൗഡ്സ്' എന്ന ചിത്രത്തിൽ നായികയായി മലയാളി താരം മാളവിക മോഹൻ എത്തുന്നത് ബോളിവുഡ് സുന്ദരികളെ തള്ളി. ദീപിക പദുക്കോണിനെയും പ്രിയങ്കാ ചോപ്രയേയും കങ്കണാ റാവത്ത് എന്നിവരെ പിന്തള്ളിയാണ് ചിത്രത്തിലേയ്ക്ക് മാളവിക എത്തിയത്.

പട്ടം പോലെ, നിർണ്ണായകം എന്നീ ചിത്രങ്ങളിലെ നായികയാണ് മാളവിക. മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിലും പ്രധാനപ്പെട്ട കഥാപാത്രത്തെ മാളവിക അവതരിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര ശ്രദ്ധ നേടാനാണ് ചിത്രത്തിലൂടെ ശ്രമിക്കുന്നത്. എന്നാൽ പ്രാദേശികമായ സാധ്യതകൾ പരമാവധി ഉപയോഗിക്കാനാണ് മജീദിയുടെ ശ്രമം. അതുകൊണ്ട് ഹിന്ദിയിലാണ് സിനിമ നിർമ്മിക്കുന്നത്.

തന്റെ ഫോട്ടോ കണ്ട് ചിത്രത്തിന് യോജിച്ചതാണെന്ന് തിരിച്ചറിഞ്ഞാണ് സിനിമയിൽ തന്നെ മജീദി നായികയാക്കിയതെന്ന് മാളവിക പറയുന്നു. താൻ ഒരു താരമാണോ പുതിയ മുഖമാണോ എന്നതൊന്നും മജീദിക്ക് വിഷയമായിരുന്നില്ല. ഇതാണ് അവസരം ലഭിക്കാൻ കാരണമെന്ന് മാളവിക പറയുന്നു.

ദീപികയെ വെച്ച് ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങൾ ഷൂട്ട് ചെയ്തിരുന്നു. എന്നാൽ ക്യാമറ ടെസ്റ്റിൽ കഥാപാത്രത്തിന് ചേർന്ന പ്രത്യേകതകൾ ഇല്ലാത്തതിനാലാണ് ദീപികയെ ഒഴിവാക്കിയതെന്നാണ് സൂചന. എന്നാൽ തിരക്കുകൾ കാരണം ദീപിക പിന്മാറിയതാകാമെന്ന് ആരാധകർ പറയുന്നു. നടിക്കു വേണ്ടിയുള്ള തിരച്ചിലിനൊടുവിൽ മജീദ് മാളവികയിലേയ്ക്ക് എത്തുകയായിരുന്നു.

തുണികൾ അലക്കി നൽകുന്ന ഒരു കോളനിയുടെ പശ്ചാത്തലത്തിലാണ് കഥ. സഹോദരങ്ങൾ നൽകുന്ന ആത്മബന്ധം പറയുന്ന ചിത്രത്തിൽ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ ഖട്ടക്കാണ് നായകൻ. സംവിധായകൻ ഗൗതം ഘോഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP