Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്യാപ്റ്റൻ തോമസിന്റെ വേഷം നടൻ രാമചന്ദ്രനായി മാറ്റിവച്ചിരുന്നത്; മമ്മൂട്ടിക്ക് വേഷം നല്കുന്നതിനെ പത്മരാജൻ എതിർത്തു; നിർമ്മാതാവായ പ്രേം പ്രകാശിന്റെ നിർബന്ധത്തിന് മൂലം കൂടെവിടെയിലെ വേഷം മമ്മൂട്ടിയേ തേടിയെത്തി; സൂപ്പർതാരത്തിന്‌ ഏറെ പേര് നേടിക്കൊടുത്ത വേഷത്തിന് പിന്നിലെ കഥ

ക്യാപ്റ്റൻ തോമസിന്റെ വേഷം നടൻ രാമചന്ദ്രനായി മാറ്റിവച്ചിരുന്നത്; മമ്മൂട്ടിക്ക് വേഷം നല്കുന്നതിനെ പത്മരാജൻ എതിർത്തു; നിർമ്മാതാവായ പ്രേം പ്രകാശിന്റെ നിർബന്ധത്തിന് മൂലം കൂടെവിടെയിലെ വേഷം മമ്മൂട്ടിയേ തേടിയെത്തി; സൂപ്പർതാരത്തിന്‌ ഏറെ പേര് നേടിക്കൊടുത്ത വേഷത്തിന് പിന്നിലെ കഥ

പ്രശസ്ത നോവലിസ്റ്റ് വാസന്തിയുടെ ഇല്ലിക്കാടുകൾ പൂത്താൽ' എന്ന കഥയെ ആസ്പദമാക്കി പത്മരാജൻ സംവിധാനം ചെയ്ത ചിത്രമാണ് കൂടെവിടെ. പ്രേം പ്രകാശാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിലെ മമ്മൂട്ടി ചെയ്ത വേഷമായ ക്യാപ്റ്റൻ തോമസ് അക്കാലത്ത് മമ്മൂട്ടിക്ക് ഏറെ പേര് നേടി കൊടുത്ത വേഷമായിരുന്നു. എന്നാൽ പത്മാരജന്റെ എതിർപ്പോടെയായിരുന്നു മമ്മൂട്ടിക്ക് ആ വേഷം നല്കിയതെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്.

നടൻ രാമചന്ദ്രനായി പത്മാരാജൻ കണ്ടെത്തിയ വേഷമായിരുന്നു ക്യാപ്റ്റൻ തോമസിന്റെത്. നവംബറിന്റെ നഷ്ട്ം' എന്ന ചിത്രത്തിന്റെ സെറ്റിൽ സെറ്റിൽവച്ചു തന്നെ സംവിധായകൻ പത്മരാജൻ നടൻ രാമചന്ദ്രനോട് സൂചിപ്പിച്ചിരുന്നു ' കൂടെവിടെ ' എന്ന തന്റെ പുതിയ ചിത്രത്തിലെ പട്ടാളക്കാരനായ 'ക്യാപ്റ്റൻ തോമസിനെ കുറിച്ച്. പത്മരാജന്റെ അടുത്ത സുഹൃത്തായ രാമചന്ദ്രന്റെ ആകാരവും പൊക്കവുമെല്ലാം ഒരു പട്ടാള ഓഫീസറെ സങ്കൽപ്പിക്കാൻ പോന്നതുമായിരുന്നു.

എന്നാൽ നിർമ്മാതാവ് പ്രേം പ്രകാശിന്റെ മനസ്സിൽ മറ്റൊരാളായിരുന്നു. ഇല്ലിക്കാടുകൾ പൂത്താൽ എന്ന നോവൽ വായിച്ചപ്പോൾ തന്നെ പ്രേം പ്രകാശിന്റെ മനസ്സിൽ ക്യാപ്റ്റൻ തോമസായി മമ്മൂട്ടിയായിരുന്നു ഉണ്ടായിരുന്നത്. മദ്രാസിൽ പോയി മമ്മൂട്ടിയെ കാണുകയും ഡേറ്റ് വാങ്ങുകയും ചെയ്തു

സംഭവം അറിഞ്ഞു സംവിധായകൻ പത്മരാജൻ രാമചന്ദ്രനു വേണ്ടി മാറ്റിവച്ച വേഷമാണ് ഇതെന്നു പറഞ്ഞ് പ്രേംപ്രേകാശിനോടു തർക്കിച്ചു. എന്നാൽ മമ്മൂട്ടിക്കാണ് ഈ വേഷം ചേരുക എന്ന നിർമ്മാതാവു ശക്തമായി വാദിച്ചു. ഒടുവിൽ മനസില്ലാമനസോടെ പത്മരാജൻ നിർമ്മാതാവിന്റെ അഭിപ്രായത്തിനൊപ്പം നിൽക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP