Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ട്രിപ്പിൾ സ്‌ട്രോങായി മധുരരാജയും; പുറത്തിറങ്ങി നാല്പത്തിയഞ്ചാം ദിവസം 100 കോടി ക്ലബിൽ ഇടം നേടി മമ്മൂട്ടി ചിത്രം; മമ്മൂട്ടിയുടെ ആദ്യ നൂറുകോടി ചിത്രത്തെ ആഘോഷത്തിൽ ആരാധകർ

ട്രിപ്പിൾ സ്‌ട്രോങായി മധുരരാജയും; പുറത്തിറങ്ങി നാല്പത്തിയഞ്ചാം ദിവസം 100 കോടി ക്ലബിൽ ഇടം നേടി മമ്മൂട്ടി ചിത്രം; മമ്മൂട്ടിയുടെ ആദ്യ നൂറുകോടി ചിത്രത്തെ ആഘോഷത്തിൽ ആരാധകർ

മ്മൂട്ടിയുടെ ആദ്യ നൂറുകോടി ചിത്രമായി ചരിത്രം കുറിച്ച് മധുരരാജ. നൂറ് കോടിയും കടന്ന് ബോക്‌സ്ഓഫീസിൽ മധുരാജയുടെ തേരോട്ടം നടത്തുന്നുവെന്ന് വിവരം ചിത്രത്തിന്റെ നിർമ്മാതാവ് നെൽസൺ ഐപ്പാണ് പുറത്തുവിട്ടത്.

ചിത്രം നേടിയ വൻവിജയത്തിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് നെൽസന്റെ പോസ്റ്റ്. തുടർന്ന് മമ്മൂട്ടിയും സംവിധായകൻ വൈശാഖും ഈ വിജയം ആഘോഷമാക്കി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ചിത്രമിറങ്ങി നാൽപ്പത്തിയഞ്ച് ദിവസങ്ങൾക്കുള്ളിൽ 'മധുരരാജ' 104 കോടി കളക്ഷൻ നേടിയെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

ചിത്രമിറങ്ങി 45ാം ദിവസം നൂറ് കോടിയുടെ ആകെ ബിസിനസാണ് നടന്നത്. ആദ്യദിനം മധുരരാജ 9.12 കോടി രൂപ ബോക്‌സ് ഓഫീസിൽ നിന്നും നേടിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ് മധുരരാജ.നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ മമ്മൂട്ടി ചിത്രവും മധുരരാജയാണ്. സംവിധായകൻ വൈശാഖിന്റെ രണ്ടാം 100 കോടി സിനിമയാണിത്. നേരത്തെ മോഹൻലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ പുലിമുരുകനും 100 കോടി ക്ലബിൽ എത്തിയിരുന്നു.

നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമ്മിച്ച മധുരരാജ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ്പു റത്തിറങ്ങിയിരിക്കുന്നത്. ഉദയകൃഷ്ണയുടെതാണ് തിരക്കഥ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, അജു വർഗീസ്, ധർമജൻ ,ബിജു കുട്ടൻ, സിദ്ദിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്, ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ, ബൈജു എഴുപുന്ന, കരാട്ടെ രാജ്, അനുശ്രീ, ഷംനാ കാസിം, മഹിമ നമ്പ്യാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

2010ൽ ഇറങ്ങിയ 'പോക്കിരിരാജ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'മധുരരാജ'. ചിത്രത്തിന്റെ മൂന്നാം ഭാഗമായി 'മിനിസ്റ്റർ രാജ' എന്ന പേരിൽ ഒരു ചിത്രവും അധികം താമസിയാതെ പുറത്തിറങ്ങമെന്നും സൂചനകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP