Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൂസിഫർ ഹിറ്റായാൽ ഡേറ്റ് തരണമെന്ന് മമ്മൂട്ടിയോട് പൃഥ്വിരാജ്; ഡേറ്റൊക്കെ എന്നേ തന്നുകഴിഞ്ഞെന്ന് മറുപടി നലകി മമ്മൂക്കയും; സുകുമാരന്റെ ആഗ്രഹം മകനിലൂടെ നടക്കുന്നത് കാണുമ്പോൾ സന്തോഷമെന്നും നടൻ; ലൂസിഫറിന്റെ പ്രൊമഷൻ ചടങ്ങിൽ ആശംസയറിച്ച് മമ്മൂക്ക

ലൂസിഫർ ഹിറ്റായാൽ ഡേറ്റ് തരണമെന്ന് മമ്മൂട്ടിയോട് പൃഥ്വിരാജ്; ഡേറ്റൊക്കെ എന്നേ തന്നുകഴിഞ്ഞെന്ന് മറുപടി നലകി മമ്മൂക്കയും; സുകുമാരന്റെ ആഗ്രഹം മകനിലൂടെ നടക്കുന്നത് കാണുമ്പോൾ സന്തോഷമെന്നും നടൻ; ലൂസിഫറിന്റെ പ്രൊമഷൻ ചടങ്ങിൽ ആശംസയറിച്ച് മമ്മൂക്ക

പൃഥിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രം  ലൂസിഫർ റിലീസിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയൊള്ളൂ.ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കെത്തിയ മമ്മൂക്കയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

നടൻ സുകുമാരന് സംവിധാന മോഹമുണ്ടായിരുന്നുവെന്നും ദൗർഭാഗ്യവശാൽ അന്ന് നടന്നില്ലെന്നും അച്ഛന്റെ മോഹം മകനിലൂടെ നിറവേറുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിനെത്തിയ മമ്മൂക്കയോട് ലൂസിഫർ കണ്ട് ഇഷ്ടപ്പെട്ടാൽ ഡേറ്റ് തരണേയെന്നാണ് പൃഥിരാജ് ആവശ്യപ്പെട്ടതും ഡേറ്റൊക്കെ എന്നേ തന്നുകഴിഞ്ഞെന്ന് മറുപടിയും ശ്രദ്ധേയമായി കഴിഞ്ഞു.

ലൂസിഫറെ കുറിച്ച് മമ്മൂട്ടിയും ചടങ്ങിൽ വാതോരാതെ സംസാരിച്ചു. ലൂസിഫർ എന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മലയാള സിനിമയിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ മുഴങ്ങിക്കേട്ട ശബ്ദം സുകുമാരന്റേതായിരുന്നു. അദ്ദേഹത്തിന്റെ മകനാണിപ്പോൾ സംവിധാനരംഗത്തേക്കിറങ്ങിയിരിക്കുന്നത്. സുകുമാരൻ ചേട്ടൻ ഒരുപാടു കാലം സംവിധാനം ചെയ്യണമെന്നാഗ്രഹിച്ചിരുന്ന ആളാണ്. ഞങ്ങൾ എംടിയുമായി ചേർന്ന് ഒന്ന് രണ്ട് കഥകളും സംസാരിച്ചിരുന്നു. നിർഭാഗ്യവശാൽ അതൊന്നും നടക്കാതെ പോയി. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ മോഹൻലാലിനെപ്പോലെ ഒരു നടനെ വച്ചുകൊണ്ട് സിനിമ ചെയ്യുന്നു. അച്ഛന്റെ ആഗ്രഹം മകനിലൂടെ നടക്കുന്നത് കാണുമ്പോൾ ഒരുപാടു സന്തോഷമുണ്ട്- മമ്മൂട്ടി പറയുന്നു.

മമ്മൂക്കയെപ്പോലെ ഇത്രയും സൗന്ദര്യമുള്ള വാക്കുകൾ ലൂസിഫറിനെ കുറിച്ച് മറ്റാരും പറഞ്ഞിട്ടില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. ലൂസിഫർ റിലീസിനു മുമ്പ് ഒരു പ്രാവശ്യം ഒന്നിച്ചിരുന്ന് കാണാൻ സമയം കണ്ടെത്തണമെന്ന് താൻ മമ്മൂക്കയോട് ചോദിച്ചിട്ടുണ്ടെന്നും ആവാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ഒരു അപൂർവ സംഗമാണ് ഇതെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. അദ്ദേഹത്തിന്റെ സിനിമയായ മധുരരാജയും വലിയ വിജയമാകട്ടെ എന്നു ഞാൻ ആശംസിക്കുന്നുവെന്ന് മോഹൻലാൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP