Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഉണ്ട' എത്താൻ എള്ളോളം വൈകുമെങ്കിലും പറഞ്ഞ സമയത്തു തന്നെ ട്രെയിലർ മമ്മുക്കയുടെ പേജിലൂടെ പുറത്തിറങ്ങി; ട്രെയിലറിലുള്ളത് പതിവുപോലെ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്ന രംഗങ്ങൾ; സിനിമ വെള്ളിത്തിരയിൽ എത്തുക ജൂൺ 14ന്

'ഉണ്ട' എത്താൻ എള്ളോളം വൈകുമെങ്കിലും പറഞ്ഞ സമയത്തു തന്നെ ട്രെയിലർ മമ്മുക്കയുടെ പേജിലൂടെ പുറത്തിറങ്ങി; ട്രെയിലറിലുള്ളത് പതിവുപോലെ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്ന രംഗങ്ങൾ; സിനിമ വെള്ളിത്തിരയിൽ എത്തുക ജൂൺ 14ന്

മറുനാടൻ ഡെസ്‌ക്‌

'ഉണ്ട' എത്തിയില്ലെങ്കിലും ജൂൺ അഞ്ചിന് കിടിലൻ ട്രെയിലർ പുറത്തിറക്കി അണിയറ പ്രവർത്തകർ. വീണ്ടും പൊലീസ് ഓഫീസറായിട്ടെത്തുന്ന മമ്മൂട്ടിയെ കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശ നൽകിയ വാർത്തയാണ് കഴിഞ്ഞ ദിവസം വന്നത്. ഈദിന് മുന്നോടിയായി റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉണ്ട എന്ന ചിത്രത്തിന്റെ റിലീസ് ഒരാഴ്ച കൂടി വൈകിപ്പിച്ചിരിക്കുകയാണ്. എന്നാൽ നിരാശരായ ആരാധകർക്ക് മറ്റൊരു സമ്മാനവുമായി എത്തിയിരിക്കുകയാണ് ഉണ്ടയുടെ ടീം.

ജൂൺ ആറിനായിരുന്നു നേരത്തെ റിലീസ് തീരുമാനിച്ചിരുന്നത്. ഇത് ജൂൺ പതിനാലിലേക്കാണ് മാറ്റിയിരിക്കുന്നത്. സിനിമയുടെ സെൻസറിംഗിലെ ചില പ്രശ്‌നങ്ങൾ കൊണ്ടാണ് റിലീസ് മാറ്റി വെച്ചതെന്നാണ് റിപ്പോർട്ട്.

സിനിമ എത്തിയില്ലെങ്കിലും ചിത്രത്തിൽ നിന്നും കിടിലൻ ട്രെയിലർ പുറത്തിറക്കിയാണ് ആ കുറവ് അണിയറ പ്രവർത്തകർ കുറച്ചിരിക്കുന്നത്. ദിവസം പറഞ്ഞിരുന്നത് പോലെ ജൂൺ അഞ്ചിന് പതിനൊന്ന് മണിക്ക് മമ്മൂട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. പതിവ് തെറ്റിക്കാതെ ഇത്തവണയും സോഷ്യൽ മീഡിയിൽ തരംഗമാവുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളത്.

ഛത്തീസ്‌ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രം ഒരുക്കിയ ഖാലിദ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ഹർഷാദിന്റേതാണ് തിരക്കഥ. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ, അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.

റിസർവ് വനത്തിൽ അനുമതിയില്ലാതെ ചിത്രീകരിച്ചു എന്ന പരാതിയാണ് ഉണ്ടക്കു വിനയായത്. 2014ലെ തെരഞ്ഞെടുപ്പ് കാലത്ത് സംഭവിച്ച യഥാർത്ഥ സംഭവത്തിൽ നിന്നുമുള്ള പ്രമേയമാണ് ചിത്രത്തിന് ആധാരം. രണ്ടു പരാതികൾ ലഭിച്ചിട്ടുണ്ട്. അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആണ്.

ഖാലിദ് റഹ്മാൻ കഥയും ഹർഷദ് തിരക്കഥയും എഴുതിയ ചിത്രത്തിൽ കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലെ നക്‌സൽ പ്രദേശത്തു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രതിപാദ്യം. ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമാവുമുണ്ടാവുക. ജിഗർദണ്ടയിൽ ക്യാമറ ചലിപ്പിച്ച ഗ്വെമിക് യൂ. ആരിയാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. ബോളിവുഡിൽ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP