Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നൂറ്റാണ്ടുകൾക്ക് മുമ്പ് നഷ്ടമായ മാമാങ്കത്തിന്റെ രക്ഷാധികാരി സ്ഥാനം പിടിച്ചെടുക്കാൻ പോരാടുന്ന വള്ളുവനാടൻ പോരാളിയായി മമ്മുട്ടി; പോരാട്ടത്തിന്റെ ചരിത്രം പറയുന്ന ബിഗ് ബജറ്റ് ചിത്രം നിയമ യുദ്ധത്തിനു ശേഷം ചിത്രീകരണം പുരോഗമിക്കുന്നു; ബാഹുബലിക്കു ശേഷം നിർമ്മിക്കുന്ന ഏറ്റവും വലിയ യുദ്ധ സിനിമയായ മാമാങ്കം ഓണത്തിന് റിലീസാകുമെന്നും റിപ്പോർട്ടുകൾ

നൂറ്റാണ്ടുകൾക്ക് മുമ്പ് നഷ്ടമായ മാമാങ്കത്തിന്റെ രക്ഷാധികാരി സ്ഥാനം പിടിച്ചെടുക്കാൻ പോരാടുന്ന വള്ളുവനാടൻ പോരാളിയായി മമ്മുട്ടി; പോരാട്ടത്തിന്റെ ചരിത്രം പറയുന്ന ബിഗ് ബജറ്റ് ചിത്രം നിയമ യുദ്ധത്തിനു ശേഷം ചിത്രീകരണം പുരോഗമിക്കുന്നു; ബാഹുബലിക്കു ശേഷം നിർമ്മിക്കുന്ന ഏറ്റവും വലിയ യുദ്ധ സിനിമയായ മാമാങ്കം ഓണത്തിന് റിലീസാകുമെന്നും റിപ്പോർട്ടുകൾ

തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സിനിമയുടെ ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനായി മമ്മുട്ടി 60 ദിവസത്തെ ഡേറ്റ് കൂടി നൽകി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ സംവിധായകൻ സജീവ് പിള്ള, മമ്മൂട്ടി നായകനായ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി എറണാകുളം ജില്ലാ കോടതി (രണ്ട്) തള്ളിയിരുന്നു. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തന്നെ ബഹുഭാഷാ ചിത്രത്തിൽ നിന്നും ഒഴിവാക്കി എന്ന് കാണിച്ചാണ് ചിത്രീകരണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സജീവ് പിള്ള കോടതിയെ സമീപിച്ചത്. നവാഗത സംവിധായകനായ സജീവ് പിള്ള ചിത്രീകരിച്ച ഒരുമണിക്കൂർ രംഗങ്ങളിൽ 10 മിനിറ്റ് സീനുകൾ പോലും സിനിമയിൽ ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണെന്നും ഇതുമൂലം 13 കോടിയുടെ നഷ്ടമുണ്ടായെന്നും പറഞ്ഞാണ് നിർമ്മാതാവ് വേണു കുന്നപ്പള്ളി സജീവ് പിള്ളയെ മാറ്റി പകരം എം പദാമകുമാറിനെ സംവിധാന ചുമതല ഏൽപ്പിച്ചത്.

മാമാങ്കത്തിന് വേണ്ടി ഒരു വർഷത്തോളം അധ്വാനിച്ച് ശരീരം മാറ്റിയെടുത്ത യുവനടന് ധ്രുവനെ സിനിമയിൽ നിന്ന് ഒരു സുപ്രഭാതത്തിൽ ഒഴിവാക്കിയത് മുതലാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. ശേഷം സംവിധായകൻസജീവ് പിള്ളയെയും ആദ്യ ഷെഡ്യൂളിലെ ഭൂരിഭാഗം പേരെയും മാറ്റിയതായി ആരോപണങ്ങൾ ഉയർന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 100 കോടിയോളം ചെലവഴിച്ചാണ് മാമാങ്കം ചിത്രീകരിക്കുന്നത്. ബാഹുബലിക്കു ശേഷം നിർമ്മിക്കപ്പെടുന്ന ഏറ്റവും വലിയ യുദ്ധ സിനിമയായിരിക്കും മാമാങ്കം.

മെഗാ സ്റ്റാർ മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഈ വർഷം കൈനിറയെ
ചിത്രങ്ങളാണ് സൂപ്പർ താരത്തിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അന്യഭാഷ ചിത്രങ്ങളായ പേരൻപും യാത്രയും വിജയമായതിനു പിന്നാലെ
നിരവധി സിനിമകൾ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്നുണ്ട്. ഇതിൽ മധുര രാജ വിഷുവിന് എത്തുമ്പോൾ മറ്റു ചിത്രങ്ങൾ പിന്നാലെയെത്തും. ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിങ് നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ കൊച്ചിയിലാണ് മാമാങ്കത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സെറ്റിൽ അടുത്തിടെ മമ്മൂട്ടി ജോയിൻ ചെയ്തിരുന്നു. മാമാങ്കത്തിന്റെ ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കാനായി 60 ദിവസത്തെ ഡേറ്റാണ് അദ്ദേഹം നൽകിയിരുന്നത്.

പഴശ്ശിരാജ പോലൊരു ചിത്രം ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം 12 വർഷത്തിലൊരിക്കൽ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ് ഒരുക്കുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന വള്ളുവനാടാൻ പോരാളികളാണ് കേന്ദ്രകഥാപാത്രങ്ങൾ. സിനിമയിൽ വള്ളുവനാടൻ പോരാളിയായാണ് എത്തുന്നതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വമ്പൻ താരനിര വമ്പൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. നടൻ ഉണ്ണി മുകുന്ദനും സിനിമയിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. അനു സിത്താര,പ്രാചി ദേശായി തുടങ്ങിയവരാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. അരവിന്ദ് സാമി,സുദേവ് നായർ,നീരജ് മാധവ്,മാളവിക മോഹന്ഡ തുടങ്ങിയവരാണ് മാമാങ്കത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിർമ്മിക്കുന്നത്. സിനിമയ്ക്ക് ഇനി രണ്ട് ഷെഡ്യൂളുകൾ കൂടിയാണ് ബാക്കിയുള്ളതെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി അറിയിച്ചിരുന്നു. നേരത്തെ സജീവ് പിള്ള ചിത്രീകരിച്ച കാൽ മണിക്കൂറിൽ താഴെയുള്ള രംഗങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം വീണ്ടും ചിത്രീകരിക്കുകയായിരുന്നു. മാമാങ്കം സിനിമയുടെ പൂർണാവകാശം സജീവ് പിള്ള നിർമ്മാതാവിന് കെമാറിയിട്ടുണ്ടെന്ന കാവ്യ ഫിലിംസിന്റെ വാദം അടുത്തിടെ കോടതി അംഗീകരിച്ചിരുന്നു. മെയ് മാസത്തോടെ കണ്ണൂരിലും കൊച്ചിയിലുമായിട്ടാണ് സിനിമയുടെ ആദ്യ ഷെഡ്യൂളുകൾ നടന്നിരുന്നത്. എന്നാൽ അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗിൽ മമ്മൂട്ടി പങ്കെടുത്തത്. മെയ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കി ഈ വർഷം തന്നെ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ഓണം റിലീസായി മാമാങ്കം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP