Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീളൻ മുടി പിന്നോട്ട് വലിച്ചുകെട്ടി മിന്നൽ തരംഗം സൃഷ്ടിച്ച് മമ്മൂക്ക; ജോൺ എബ്രഹാം പാലയ്ക്കലായി താരമെത്തുന്ന പതിനെട്ടാം പടിയിലെ പുത്തൻ ചിത്രങ്ങൾ പുറത്ത്; മാസ് ലുക്കിലുള്ള സ്റ്റില്ലുകൾ കണ്ട് ആശംസാ പ്രവാഹവുമായി ആരാധകർ; മെഗാ സ്റ്റാർ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രത്തെ വെള്ളിത്തിരയിൽ കാണാമെന്നും അണിയറ പ്രവർത്തകർ

നീളൻ മുടി പിന്നോട്ട് വലിച്ചുകെട്ടി മിന്നൽ തരംഗം സൃഷ്ടിച്ച് മമ്മൂക്ക; ജോൺ എബ്രഹാം പാലയ്ക്കലായി താരമെത്തുന്ന പതിനെട്ടാം പടിയിലെ പുത്തൻ ചിത്രങ്ങൾ പുറത്ത്; മാസ് ലുക്കിലുള്ള സ്റ്റില്ലുകൾ കണ്ട് ആശംസാ പ്രവാഹവുമായി ആരാധകർ; മെഗാ സ്റ്റാർ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രത്തെ വെള്ളിത്തിരയിൽ കാണാമെന്നും അണിയറ പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

മലയാളത്തിന്റെ മെഗാ സ്റ്റാർ 2019ന്റെ ആരംഭം മുതൽ മാത്രം നമ്മെ വിസ്മയിപ്പിച്ച കണക്ക് നോക്കിയാൽ തന്നെ ബോക്‌സോഫിസിന്റെ 'കഴുക്കോൽ' ഊരി കോലുകളിക്കാവുന്ന തരത്തിലുള്ള തകർപ്പൻ ഹിറ്റുകളായിരുന്നു. പേരൻപും, യാത്രയും, മധുരരാജയും പിന്നാലെ ഇപ്പോൾ ഉണ്ടയും പ്രേക്ഷകരെ തിയേറ്ററിൽ ത്രില്ലടിപ്പിച്ചതിന് പിന്നാലെയാണ് വരാനിരിക്കുന്ന പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇപ്പോൾ ഫോട്ടോ ഷൂട്ട് രൂപത്തിൽ സമൂഹ മാധ്യത്തിൽ പ്രചരിക്കുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിൽ ജോൺ എബ്രഹാം പാലയ്ക്കൽ എന്ന മാസ് കഥാപാത്രമായി മമ്മൂട്ടി എത്തുകയാണ്.

സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള താരത്തിന്റെ മാസ് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ഹൃദയം കീഴടക്കുന്നത്. നീളൻ മുടി പിന്നോട്ട് വലിച്ച് കെട്ടി വരുന്ന മമ്മൂക്കയുടെ ചിത്രങ്ങൾ കണ്ടാൽ ഡോൺ കഥാപാത്രങ്ങൾ പോലും മാറി നിൽക്കുമെന്ന് വരെ സമൂഹ മാധ്യമങ്ങളിൽ കമന്റുകൾ നിറഞ്ഞിരുന്നു.

അഭിനേതാവായും തിരക്കഥാകൃത്തായും ശ്രദ്ധ നേടിയ ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. പുതുമുഖ താരങ്ങൾ കൂടുതലായി അണിനിരക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ഇവരുടെ സാന്നിദ്ധ്യം തന്നെയായിരിക്കും ചിത്രത്തിൽ മുഖ്യ ആകർഷണമായി മാറുക. പതിനെട്ടാം പടിയിലെ മമ്മൂക്കയുടെ ലുക്ക് മുൻപും തരംഗമായിരുന്നെങ്കിൽ പുതിയ ചിത്രം മരണ മാസായി മാറിയിരിക്കുകയാണ്. മെഗാ സ്റ്റാർ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമായിരിക്കും സിനിമയിലേതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം പ്രമേയമാക്കിയാണ് പതിനെട്ടാം പടി എടുക്കുന്നത്. അതിജീവനത്തിന്റെ കഥയാണ് ശങ്കർ രാമകൃഷ്ണൻ ചിത്രമെന്നും അറിയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP