Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരെയും ഭരിക്കാൻ വരുന്ന കങ്കണയുടെ നിലപാടുകളോട് യോജിക്കാൻ കഴിയില്ലാത്തതിനാൽ പിന്മാറിയതെന്ന് സോനു സൂദ്; നടന് സ്ത്രീ സംവിധായകരുടെ കീഴിൽ ജോലി ചെയ്യാൻ മടിയെന്ന് കങ്കണ; മണികർണിക ദി ക്യൂൻ ഓഫ് ത്സാൻസി എന്ന ചിത്രത്തന്റെ തുടക്കത്തിലെ വിവാദം തലപൊക്കുന്നു

ആരെയും ഭരിക്കാൻ വരുന്ന കങ്കണയുടെ നിലപാടുകളോട് യോജിക്കാൻ കഴിയില്ലാത്തതിനാൽ പിന്മാറിയതെന്ന് സോനു സൂദ്; നടന് സ്ത്രീ സംവിധായകരുടെ കീഴിൽ ജോലി ചെയ്യാൻ മടിയെന്ന് കങ്കണ; മണികർണിക ദി ക്യൂൻ ഓഫ് ത്സാൻസി എന്ന ചിത്രത്തന്റെ തുടക്കത്തിലെ വിവാദം തലപൊക്കുന്നു

ത്സാൻസി റാണിയായി ബോളിവുഡ് നടി കങ്കണ റണാവത്ത് എത്തുന്ന ചിത്രമാണ് 'മണികർണിക ദി ക്യൂൻ ഓഫ് ത്സാൻസി. എന്നാൽ ഈ സിനിമയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഇപ്പോൾ തലപൊക്കിവരുന്നത്.ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ സോനു സൂദ് ചിത്രത്തിൽ നിന്ന് പിന്മാറിയതാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

നടൻ സോനു സൂദിനെതിരെ നിരവധി ആരോപണങ്ങളുമായി കങ്കണ രംഗത്തെത്തിയിരുന്നു. മണികർണികയുമായി സോനു സൂദ് സഹകരിക്കാത്തത് സ്ത്രീ സംവിധായകരുടെ കീഴിൽ ജോലി ചെയ്യാൻ നടന് മടിയുള്ളതുകൊണ്ടാണെന്ന് കങ്കണ റണാവത്ത് പറഞ്ഞിരുന്നു.

താൻ സോനുവിനെ കഴിഞ്ഞ വർഷത്തെ ഷൂട്ടിന് ശേഷം കണ്ടിട്ടില്ല. അദ്ദേഹം വേറെ ചിത്രത്തിന്റെ ചിത്രീകരണജോലികളുമായി തിരിക്കലായിരുന്നു. മറ്റു അഭിനേതാക്കളു മായിട്ടുള്ള കോമ്പിനേഷൻ സീൻ പോലും അഭിനയിക്കാൻ സോനു വന്നില്ല. നിർമ്മാതാക്കളും എഴുത്തുകാരും അദ്ദേഹവുമായി സംസാരിച്ചിരുന്നു. തന്നെ കാണാൻ സോനു വിസമ്മതിച്ചു. വനിതാ സംവിധായകുടെ കീഴിൽ തനിക്ക് അഭിനയിക്കാൻ സാധിക്കില്ലെന്നാണ് സോനു പറഞ്ഞതെന്നു കങ്കണ പറയുന്നു.

തുടർന്ന് കങ്കണയ്ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സോനു.'കങ്കണ എന്റെ സുഹൃത്താണ്. അതിന് മാറ്റവുമില്ല. പക്ഷേ അവർ പതിവുപോലെ ഇരവാദവും സ്ത്രീ വാദവുമായി രംഗത്ത് വന്നിരിക്കുകയാണ്. സംവിധാനം ചെയ്യുന്ന വ്യക്തിയുടെ ലിംഗം എനിക്ക് വിഷയമല്ല. ഞാൻ ഫറാ ഖാനൊപ്പം ജോലി ചെയ്തിട്ടുണ്ട്. അവരുമായി എനിക്ക് നല്ല സമവാക്യമുണ്ടായിരുന്നു. കങ്കണ എനിക്കെതിരേ ഉന്നയിച്ചിരിക്കുന്നതെല്ലാം അസംബന്ധമാണ്' - സോനു സൂദ് പറഞ്ഞു

കങ്കണയുമായുണ്ടായ പ്രശ്‌നങ്ങളെത്തുടർന്നാണ് സോനുപിൻവാങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ സംവിധായികയുടെ സ്ഥാനത്താണ് കങ്കണയെന്നും അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പ്രാധാന്യം നൽകാതിരിക്കാനുള്ള നീക്കങ്ങൾ നടി നടത്തുന്നുണ്ടെന്നും സോനു പറയുന്നു. ആരെയും ഭരിക്കാൻ വരുന്ന കങ്കണയുടെ നിലപാടുകളോട് യോജിക്കാൻ കഴിയില്ലെന്നും താരം വ്യക്തമാക്കിയതായി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP