Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്നുയിരെ പെൺകിളിയെ.... എന്നകമേ തേന്മഴയെ..... മനോഹരമായ പശ്ചാത്തലത്തിൽ പ്രണയിതാക്കളായി ബിബിനും നമിതയും; മാർഗ്ഗംകളിയിലെ പ്രണയഗാനം ട്രെന്റിങിൽ; അക്‌ബർ ഖാനും സിത്താരയും ചേർന്നാലപിച്ച ഗാനം കേൾക്കാം

എന്നുയിരെ പെൺകിളിയെ.... എന്നകമേ തേന്മഴയെ..... മനോഹരമായ പശ്ചാത്തലത്തിൽ പ്രണയിതാക്കളായി ബിബിനും നമിതയും; മാർഗ്ഗംകളിയിലെ പ്രണയഗാനം ട്രെന്റിങിൽ; അക്‌ബർ ഖാനും സിത്താരയും ചേർന്നാലപിച്ച ഗാനം കേൾക്കാം

സ്വന്തം ലേഖകൻ

ബിബിൻ ജോർജ്, നമിതാ പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന മാർഗംകളിയിലെ എന്നുയിരെ പെൺകിളിയെ.... എന്നകമേ തേന്മഴയെ....എ്ന്ന ഗാനം യുട്യൂബ് ട്രെന്റിങിൽ ഇടം നേടി കുതിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണമിട്ടിരിക്കുന്നതു. .അക്‌ബർ ഖാനും സിത്താരയും ചേർന്നാണ് ആലാപനം.

റിയാലിറ്റി ഷോയിലെ മിന്നും താരമായ അക്‌ബർ ഖാൻ ആദ്യമായി പാടിയ പാട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതിനകം തന്നെ പാട്ടിന് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് പാട്ടിനു ലഭിച്ചത്. പാട്ടിനു വേണ്ടി തന്റെ വിദ്യാഭ്യാസം പോലും പകുതിയിൽ ഒഴിവാക്കിയ അക്‌ബർ നിരവധി റിയാലിറ്റി ഷോകളിൽ പങ്കെടുത്തിയുട്ടുണ്ട്. അതുകൊണ്ട് തന്നെ പാട്ടിനെ പാഷനോടെ കാണുന്ന നിരവധി ആരാധകർ അക്‌ബറിനുണ്ട്.സിനിമയിലേക്കുള്ള തന്റെ പ്രവേശം ഇന്ത്യയിലെ തന്നെ മുൻനിരയിലുള്ള സംഗീത സംവിധായകൻ ഗോപി സുന്ദർ വഴിയായതിൽ അക്‌ബർ ഏറെ സന്തോഷവാനാണ്.

മാജിക് ഫ്രെയിംസും അനന്യ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ബൈജു, ഹരീഷ് കണാരൻ, ഗൗരി കിഷൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ശശാങ്കൻ മയ്യനാട് തിരക്കഥയും ബിബിൻ ജോർജ് സംഭാഷണവും ഒരുക്കിയിരിക്കുന്നു. അരവിന്ദ് കൃഷ്ണയാണ് കാമറ കൈകാര്യം ചെയ്യുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP