Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'മീനേ ചെമ്പുള്ളി മീനേ' മഴയും കായലും കൂടെ വിനായകനും; തൊട്ടപ്പനിലെ ആദ്യ വീഡിയോ ഗാനം ഫഹദ് ഫാസിൽ പുറത്തുവിട്ടു; പാട്ടിന് വൻ സ്വീകരണം

'മീനേ ചെമ്പുള്ളി മീനേ' മഴയും കായലും കൂടെ വിനായകനും; തൊട്ടപ്പനിലെ ആദ്യ വീഡിയോ ഗാനം ഫഹദ് ഫാസിൽ പുറത്തുവിട്ടു; പാട്ടിന് വൻ സ്വീകരണം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വിനായകനെ കേന്ദ്രകഥാപാത്രമാക്കി ഷാനവാസ് ബാപ്പൂട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. ഫഹദ് ഫാസിലാണ് വീഡിയോ റിലീസ് ചെയ്തത്.നിഖിൽ മാത്യു ആലപിച്ച ഗാനത്തിന്റെ വരികൾ പി.എസ് റഫീഖിന്റേതാണ്. ലീല എൽ ഗിരീഷ് കുട്ടനാണ് സംഗീതം.

.നേരത്തെ ഇറങ്ങിയ ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഹിറ്റായിരുന്നു.പ്രശസ്ത എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് തൊട്ടപ്പൻ ഒരുങ്ങുന്നത്.പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയിൽ പുതുമുഖ നടി പ്രിയംവദയാണ് നായിക

ദിലീഷ് പോത്തൻ, മനോജ് കെ ജയൻ,കൊച്ചു പ്രേമൻ, പോളി വിൽസൺ, റോഷൻ മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.വിനായകന്റെ അഭിനയ മികവ് തന്നെയാകും ചിത്രത്തിന്റെ പ്രധാന ആകർഷണം. ഏറെ നിരൂപകശ്രദ്ധ നേടിയ കിസ്മത്തിന്റെ സംവിധായകനാണ് ഷാനവാസ് കെ. ബാവക്കുട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP