Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മേതിൽ ദേവിക മികച്ച നടിയെന്ന് മുകേഷ്; നാഗയിലൂടെ ദേവിക അരങ്ങിലേക്കും; മുകേഷിനൊപ്പം നാടകാവതരണത്തിന് ഭാര്യ

മേതിൽ ദേവിക മികച്ച നടിയെന്ന് മുകേഷ്; നാഗയിലൂടെ ദേവിക അരങ്ങിലേക്കും; മുകേഷിനൊപ്പം നാടകാവതരണത്തിന് ഭാര്യ

പ്രശസ്ത നർത്തകിയും മുകേഷിന്റെ ഭാര്യയുമായ മേതിൽ ദേവിക ഇനി അരങ്ങിലും. കാളിദാസ കലാകേന്ദ്രം എന്ന മുകേഷിന്റെ കുടുംബനാടക സമിതിയുടെ നാഗയെന്ന നാടകത്തിൽ മുകേഷിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ദേവിക അരങ്ങിലെത്തുന്നത്. ഗിരീഷ് കർണാടിന്റെ പ്രശസ്തമായ 'നാഗമണ്ഡല' എന്ന നാടകത്തിന്റെ പരിഭാഷയാണ് 'നാഗ'. 

പ്രശസ്ത നർത്തകിയും നൃത്താധ്യാപികയുമായ ദേവികയുടെ ആദ്യ നാടകമാണിത്. നൃത്തത്തിൽ നിന്ന് നാടകത്തിലേക്ക് കാര്യമായ പിഴവുകളൊന്നും കാട്ടാതെ, എന്നാൽ മികവോടെ തന്നെയാണ് ദേവിക കാലെടുത്തുവച്ചത് എന്ന് പരിശീലനത്തിനു ശേഷം മുകേഷ് പറയുന്നു. ആരംഭത്തിന്റെ ഇടർച്ചകളൊന്നും കാട്ടാതെയുള്ള ദേവികയുടെ പ്രകടനത്തിനു കാരണം മനസ്സിൽ കലയുള്ളതുകൊണ്ടാണെന്നാണ് മുകേഷ് പറയുന്നത്. റാണി എന്ന കഥാപാത്രത്തെയാണ് ദേവിക അവതരിപ്പിക്കുന്നത്. മനസിൽ കലയുണ്ടെങ്കിൽ നാടകത്തിന്റെ നാടകീയത വേഗം പഠിക്കാൻ സാധിക്കും. മനസിൽ കലയുള്ള വ്യക്തിയാണ് ദേവിക അതുകൊണ്ടു തന്നെ രണ്ടുദിവസത്തെ ക്ലാസുകൊണ്ടു തന്നെ രംഗഭാഷ ദേവിക വശമാക്കിയെന്നും മുകേഷ് പറഞ്ഞു.

ദേവികക്കൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായ കുരുടമ്മയെ അവതരിപ്പിക്കുന്നത് മുകേഷിന്റെ സഹോദരി സന്ധ്യയാണ്. സഹോദരി അഭിനയിക്കാമെന്ന് ഏറ്റത് ഭാഗ്യമായി കരുതുകയാണ് മുകേഷ്. കഥപാത്രം സന്ധ്യയുടെ കൈയിൽ ഭദ്രമായിരിക്കുമെന്ന് ആദ്യം പറഞ്ഞത് ദേവികയായിരുന്നു. ഇരുപത് വർഷത്തിനു ശേഷം സന്ധ്യ അരങ്ങിലെത്തുന്ന നാടകം എന്ന പ്രത്യേകതയും നാഗയെ വ്യത്യസ്തമാക്കുന്നു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP