Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പശ്ചാത്താപത്തിലൂടെ പാപിക്ക് മോചനം നൽകാൻ ഞാൻ ദൈവമല്ല; പാപത്തിന്റെ കൂലി മരണമാണ്; മിഖായേലിന്റെ ഇടിവെട്ട് ടീസർ പുറത്ത് വിട്ട് മമ്മൂട്ടി; നായകനും വില്ലനും കട്ടയ്ക്ക് നിൽക്കുന്ന ടീസറിന് മികച്ച പ്രതികരണം; ചിത്രം ജനുവരി 18 തീയേറ്ററിലെത്തും

പശ്ചാത്താപത്തിലൂടെ പാപിക്ക് മോചനം നൽകാൻ ഞാൻ ദൈവമല്ല; പാപത്തിന്റെ കൂലി മരണമാണ്; മിഖായേലിന്റെ ഇടിവെട്ട് ടീസർ പുറത്ത് വിട്ട് മമ്മൂട്ടി; നായകനും വില്ലനും കട്ടയ്ക്ക് നിൽക്കുന്ന ടീസറിന് മികച്ച പ്രതികരണം; ചിത്രം ജനുവരി 18 തീയേറ്ററിലെത്തും

മറുനാടൻ ഡെസ്‌ക്‌

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേലിന്റെ ടീസർ പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. ക്രൈം ത്രില്ലർ, ഫാമിലി എന്റെർറ്റൈനെർ വിഭാഗങ്ങളിൽ പെടുത്താവുന്നതാണ് ചിത്രം. ഉണ്ണിമുകുന്ദൻ ഉഗ്രൻ മേക്കോവറിലാണ് ചിത്രത്തിലെ വില്ലൻ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ജനുവരി 18 ആണ് റിലീസ് തിയ്യതി.

നിവിൻ ആദ്യമായി ഒരു ഡോക്റ്ററുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമാണിത്. ഒരു വടക്കൻ സെൽഫിക്ക് ശേഷം നിവിൻ, മഞ്ജിമ മോഹൻ എന്നിവർ നായികാ നായകന്മാരായി എത്തുന്നു. സുദേവ് നായർ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോൺ, കെ പി എ സി ലളിത, ശാന്തി കൃഷ്ണ എന്നിവരും അണിനിരക്കുന്നു. ടീസർ നൽകുന്ന പ്രതീതി ഇതൊരു റിവഞ്ച് ത്രില്ലറായിരിക്കും എന്നാണ്. കോഴിക്കോട് ആയിരുന്നു പ്രധാന ലൊക്കേഷൻ. ആന്റോ ജോസഫാണ് നിർമ്മിക്കുന്ന ചിത്രത്തിന് കൊച്ചിയിൽ ആയിരുന്നു തുടക്കം.

'ഗ്രേറ്റ് ഫാദറി'ന് ശേഷം 'അബ്രഹാമിന്റെ സന്തതികൾ' എന്ന മമ്മൂട്ടി ചിത്രത്തിനും ഹനീഫ് തിരക്കഥയൊരുക്കിയിരുന്നു. മമ്മൂട്ടി നായകനായെത്തിയ ഈ രണ്ട് ചിത്രങ്ങളും ബോക്സ്ഓഫീസിൽ വിജയമായിരുന്നു വിഷ്ണു പണിക്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന 'മിഖായേലി'ന് സംഗീതം പകരുന്നത് ഗോപി സുന്ദറാണ്. ഹരിനാരായണന്റേതാണ് വരികൾ. എഡിറ്റിങ് മഹേഷ് നാരായണൻ. ആൻ മെഗാ മീഡിയ ചിത്രം തീയേറ്ററുകളിലെത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP