Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അഭിനയം പറ്റിയില്ലെങ്കിൽ അവൻ മറ്റൊരു ജോലിനോക്കും; അഭിനയത്തിൽ എന്റെ തുടർച്ചയല്ല പ്രണവ്; അവന്റെ മുന്നോട്ടുപോക്ക്  പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു; പ്രണവിനെക്കുറിച്ച് മനസ് തുറന്ന് മോഹൻലാൽ

'അഭിനയം പറ്റിയില്ലെങ്കിൽ അവൻ മറ്റൊരു ജോലിനോക്കും; അഭിനയത്തിൽ എന്റെ തുടർച്ചയല്ല പ്രണവ്; അവന്റെ മുന്നോട്ടുപോക്ക്  പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു; പ്രണവിനെക്കുറിച്ച് മനസ് തുറന്ന് മോഹൻലാൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; മലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷണമുള്ള ഒരേ ഒരു നടൻ മാത്രമെ ഇന്ന് ജീവിച്ചിരിക്കുന്നുള്ളു. അത് മലയാളത്തിന്റെ സ്വന്തം പത്മഭൂഷൺ മോഹൻലാൽ ആണ്. അദ്ദേഹത്തിന്റെ മകൻ അഭിനയത്തിലേക്ക് രണ്ടാമത് കടന്നുവന്നപ്പോൾ മലയാളികളും മറ്റൊരു മോഹൻ ലാലിനെയാണ് പ്രതീക്ഷിച്ചത്. എന്നാൽ നായകനായി അഭിനയിച്ച രണ്ടു ചിത്രത്തിലും പഴയ പ്രണവിന്റെ നിഴൽ മാത്രമായിരുന്നു എന്നാണ് ആരാധകരുടെ വാദം. ആക്ഷനിൽ 100 മാർക്ക് കൊടുക്കാമെങ്കിലും ഭാവാഭിനയത്തിൽ പ്രണവ് അത്രയ്ക്ക് പോരാ എന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാൽ ഈ വിമർശനങ്ങൾക്കുള്ള പരോക്ഷ മറുപടിയുമായി മോഹൻലാൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

പ്രണവിന്റെ അഭിനയത്തെക്കുറിച്ച് മോഹൻലാലിന്റെ അഭിപ്രായമെന്താണ്? അഭിനയമേഖലയിൽ തന്റെ ഏതെങ്കിലും തരത്തിലുള്ള തുടർച്ചയായി മോഹൻലാൽ മകന്റെ സ്‌ക്രീൻ സാന്നിധ്യത്തെ കാണുന്നുണ്ടോ? ഇല്ലെന്നാണ് ലാലിന്റെ മറുപടി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായം തുറന്നുപറയുന്നത്. ലാൽ പറയുന്നത് ഇങ്ങനെ..

അഭിനയത്തിൽ എന്റെ തുടർച്ചയായല്ല പ്രണവിനെ ഞാൻ കാണുന്നത്. സിനിമാ മേഖലയിലെ അവന്റെ മുന്നോട്ടുപോക്ക് അവന്റെ പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഭിനയം തുടരാൻ അവന് പറ്റുമെങ്കിൽ അവൻ തുടരട്ടെ. അവനത് കഴിയുന്നില്ലെങ്കിൽ അവൻ മറ്റൊരു ജോലി കണ്ടെത്തും

അരുൺ ഗോപി സംവിധാനം ചെയ്ത 'ഇരുപത്തിയൊന്നാം നൂറ്റാണ്ടാ'ണ് പ്രണവ് മോഹൻലാലിന്റെ ഇപ്പോൾ തീയേറ്ററുകളിലുള്ള ചിത്രം. ചിത്രത്തിലെ പ്രണവിന്റെ പ്രകടനത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ആദ്യചിത്രമായ 'ആദി'യുടെ റിലീസിങ് സമയത്തേതുപോലെ പുതിയ സിനിമയുടെ റിലീസിങ് സമയത്തും പ്രണവ് യാത്രയിലായിരുന്നു. ആദിയുടെ റിലീസിങ് സമയത്ത് പ്രണവ് ഹിമാലയൻ ട്രിപ്പിലായിരുന്നെങ്കിൽ ഇത്തവണ ഹംപിയിലേക്കായിരുന്നു യാത്ര.

രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്തിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ യഥാർഥ ജീവിതത്തിലെ വിളിപ്പേരായ 'അപ്പു' എന്നുതന്നെയാണ് പ്രണവ് മോഹൻലാൽ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര്. സയ ഡേവിഡ് എന്ന പുതുമുഖമാണ് നായിക. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, അഭിരവ് ജയൻ, ധർമജൻ, ബിജുക്കുട്ടൻ, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തിൽ. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP