Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുറ്റും രാജാക്കന്മാർ പക്ഷേ 'ചക്രവർത്തി'ഒന്നേയുള്ളു; ലൂസിഫറിന്റെ പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് സംവിധായകൻ; 21 ദിവസത്തിനുള്ളിൽ 150കോടി കൊയ്ത് മോഹൻലാൽ-പൃഥിരാജ് കോംബോ; വ്യാജ പ്രചരണങ്ങൾക്കിടിയിലും നിറഞ്ഞോടുന്ന ചിത്രത്തിന് രണ്ടാം ഭാഗമെത്തുമെന്ന പ്രതീക്ഷയിൽ ആരാധകർ

ചുറ്റും രാജാക്കന്മാർ പക്ഷേ 'ചക്രവർത്തി'ഒന്നേയുള്ളു; ലൂസിഫറിന്റെ പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് സംവിധായകൻ; 21 ദിവസത്തിനുള്ളിൽ 150കോടി കൊയ്ത് മോഹൻലാൽ-പൃഥിരാജ് കോംബോ; വ്യാജ പ്രചരണങ്ങൾക്കിടിയിലും നിറഞ്ഞോടുന്ന ചിത്രത്തിന് രണ്ടാം ഭാഗമെത്തുമെന്ന പ്രതീക്ഷയിൽ ആരാധകർ

മറുനാടൻ ഡെസ്‌ക്‌

മോഹൻലാലിനെ നായകനാക്കി, പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പടയോട്ടം തുടരുകയാണ്. അതേസമയം ചിത്രം 150 കോടി രൂപയിലധികം കളക്ഷൻ നേടിയെന്നതാണ് പുതിയ വാർത്ത. 21 ദിവസത്തിനുള്ളിലാണ് ചിത്രം ഇത്രയും കളക്ഷൻ നേടിയത്.

150 കോടി നേടിയതിന്റ വിശേഷങ്ങൾ ഉൾക്കൊള്ളിച്ച പോസ്റ്റർ സംവിധായകൻ പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തിൽ ഷെയർ ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംവിധായകനും തിരക്കഥകൃത്തും അതിനുള്ള സൂചനങ്ങൾ നൽകിയിട്ടുണ്ട് ഇതിന്റെ ആവേശത്തിലാണ് ആരാധകർ.

സ്റ്റീഫൻ നെടുമ്പള്ളിയെന്ന രാഷ്ട്രീയപ്രവർത്തകനായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചത്. മഞ്ജു വാര്യരായിരുന്നു പ്രധാന സ്ത്രീകഥാപാത്രമായി എത്തുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വിവേക് ഒബ്‌റോയ് അടക്കം ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്. മോഹൻലാലിന്റെ തന്നെ പുലിമുരുകൻ ആണ് ആദ്യമായി 100 കോടിയിലധികം സ്വന്തമാക്കിയ മലയാള ചിത്രം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP