Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൂര്യ ചിത്രത്തിനായി മോഹൻലാൽ ചെന്നൈയിൽ; പൃഥിരാജ് ചിത്രം ലൂസിഫറിൽ നിന്ന് ബ്രേക്കെടുത്ത് താരമെത്തിയത് സൂര്യ 37ന്റെ ഷൂട്ടിലേക്ക്; വൈറലാകുന്ന വീഡിയോ കാണാം

സൂര്യ ചിത്രത്തിനായി മോഹൻലാൽ ചെന്നൈയിൽ; പൃഥിരാജ് ചിത്രം ലൂസിഫറിൽ നിന്ന് ബ്രേക്കെടുത്ത് താരമെത്തിയത് സൂര്യ 37ന്റെ ഷൂട്ടിലേക്ക്; വൈറലാകുന്ന വീഡിയോ കാണാം

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ സൂര്യയും മോഹൻലാലും ഒരുമിച്ചു അഭിനയിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ.പുതിയ സിനിമയുടെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. ചിത്രത്തിൽ വില്ലനാകുന്നത് മോഹൻലാൽ ആണ്. രണ്ടാം ഷെഡ്യൂൾ ചിത്രീകരണത്തിനായി മോഹൻലാലും ചെന്നൈയിലെത്തിയിട്ടുണ്ട്.

പൃഥ്വിരാജിന്റെ ലൂസിഫർ എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് മോഹൻലാൽ ചെന്നൈയിൽ സൂര്യച്ചിത്രത്തിൽ ജോയിൻ ചെയ്യാനെത്തിയിരിക്കുന്നത്. സൂര്യ ആർമി ഏജന്റായും മോഹൻലാൽ നെഗറ്റീവ് ടച്ചുള്ള ഒരു രാഷ്ട്രീയനേതാവായും വേഷമിടുമെന്നാണ് റിപ്പോർട്ട്.
ആര്യ, ബൊമൻ ഇറാനി, സയേഷ, സമുദ്രക്കനി തുടങ്ങിയവരാണ് ഈ സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ലണ്ടനിലെ ആദ്യ ഷെഡ്യൂളിന് ശേഷമാണ് ടീം ഇപ്പോൾ ചെന്നൈയിലെ ത്തിയിരിക്കുന്നത്. ലണ്ടൻ ഷെഡ്യൂളിലും മോഹൻലാൽ ഉണ്ടായിരുന്നു. ഇനി ഡൽഹിയിലേക്കും അവിടെ നിന്ന് കുളു മനാലിയിലേക്കുമാണ് ചിത്രീകരണസംഘം പറക്കാനൊരുങ്ങുന്നത്.

സൂര്യയ്‌ക്കൊപ്പം മോഹൻലാൽ ആദ്യമായാണ് അഭിനയിക്കുന്നത്. എന്നാൽ സംവിധായകൻ കെ വി ആനന്ദിനൊപ്പം മോഹൻലാൽ നേരത്തേ വർക്ക് ചെയ്തിട്ടുണ്ട്. തേന്മാവിൻ കൊമ്പത്ത്, മിന്നാരം തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ചത് ആനന്ദ് ആയിരുന്നു.കെ.വി ആനന്ദ് ഒരുക്കുന്ന ഈ സിനിമയുടെ ബജറ്റ് നൂറു കോടിയാണെന്നാണ് റിപ്പോർട്ട്.

സായിഷയാണ് ഒരുനായിക. അമേരിക്ക, ലണ്ടൻ, ബ്രസീൽ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.യന്തിരൻ 2, കത്തി തുടങ്ങിയ വമ്പൻ സിനിമകളുടെ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ജില്ലക്കു ശേഷം മോഹൻലാൽ വേഷമിടുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം കെവി ആനന്ദുമൊത്തുള്ള സൂര്യയുടെ മൂന്നാമത്തെ സിനിമയാണ് ഇത്. അയാൻ, മാട്രാൻ എന്നിവയാണ് മുൻ ചിത്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP