Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാലേട്ടന്റെ കട്ട ആരാധികയായി മഞ്ജു വാര്യർ വേഷമിടുന്ന മോഹൻലാലിന്റെ കഥ മോഷ്ടിച്ചതോ? മോഹൻലാൽ തന്റെ കഥയാണെന്നും പകർപ്പവകാശം നൽകണമെന്നും അവകാശപ്പെട്ട് സംവിധായകനും തിരക്കഥാകൃത്തുമായ കലവൂർ രവികുമാർ കോടതിയെ സമീപിച്ചു; ഏപ്രിൽ 14ന് റിലീസ് തീരുമാനിച്ച ചിത്രം പ്രതിസന്ധിയിലേക്ക്; മോഹൻലാൽ കോടതി കയറും

ലാലേട്ടന്റെ കട്ട ആരാധികയായി മഞ്ജു വാര്യർ വേഷമിടുന്ന മോഹൻലാലിന്റെ കഥ മോഷ്ടിച്ചതോ? മോഹൻലാൽ തന്റെ കഥയാണെന്നും പകർപ്പവകാശം നൽകണമെന്നും അവകാശപ്പെട്ട് സംവിധായകനും തിരക്കഥാകൃത്തുമായ കലവൂർ രവികുമാർ കോടതിയെ സമീപിച്ചു; ഏപ്രിൽ 14ന് റിലീസ് തീരുമാനിച്ച ചിത്രം പ്രതിസന്ധിയിലേക്ക്; മോഹൻലാൽ കോടതി കയറും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മോഹൻലാൽ കോടതിയിലേക്ക്. ആരാധകർ കട്ട വെയ്റ്റിങ്ങിലായിരുന്ന ചിത്രം മോഹൻലാൽ കോടതി കയറാൻ ഒരുങ്ങുന്നു. മോഹൻലാലിന്റെ കഥ മോഷ്ടിച്ചതാണെന്ന സംവിധായകനും തിരക്കഥാകൃത്തുമായ കലവൂർ രവി കുമാറിന്റെ പരാതിയാണ് ചിത്രത്തെ കോടതി കയറ്റുന്നത്.

നടൻ മോഹൻ ലാലിനോടുള്ള ആരാധന പ്രമേയമാക്കിയ ഈ സിനിമ വർഷങ്ങൾക്ക് മുമ്പ് രവികുമാർ എഴുതിയ  കഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന പരാതിയാണ് റിലീസിനൊരുങ്ങുന്ന ചിത്രത്തെ കോടതിയിൽ എത്തിച്ചിരിക്കുന്നത്.

വിഷുചിത്രമായ ഇതിന്റെ റിലീസിങ് ഏപ്രിൽ 14നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ രവികുമാറിന്റെ പരാതിയെ തുടർന്ന് സിനിമ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വർഷങ്ങൾക്ക് മുമ്പ് താൻ പ്രസിദ്ധീകരിച്ച 'മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ് 'എന്ന കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. അതിനാൽ പകർപ്പവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കലവൂർ രവികുമാർ തൃശൂർ ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്.

ഏപ്രിൽ 14ന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കെ, അണിയറപ്രവർത്തകർക്ക് കോടതി നോട്ടീസ് അയച്ചതായി രവികുമാർ പറഞ്ഞു. മഞ്ജു വാര്യർ, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് മോഹൻലാലി'ൽ പ്രധാനവേഷത്തിലെത്തുന്നത്. സിനിമ ചിത്രീകരിച്ചു തുടങ്ങുന്നതിന് മുമ്പ് തന്നെ താൻ ഫെഫ്കയിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു.

തന്റെ കഥയുടെ പകർപ്പാണെന്ന് ഫെഫ്ക കണ്ടെത്തിയിരുന്നു. പ്രതിഫലം നൽകണമെന്നും കഥയുടെ അവകാശം നൽകണമെന്നും ഫെഫ്ക നിർദ്ദേശിച്ചിരുന്നു. എന്നാൽ അതെല്ലാം അവഗണിച്ചുകൊണ്ട് സിനിമയുടെ അണിയറ പ്രവർത്തകർ മുന്നോട്ടുപോയി. അതാണ് കേസ് നൽകാൻ കാരണമെന്ന് കലവൂർ രവികുമാർ പറഞ്ഞു. ഇതോടെ മഞ്ജു വാര്യരുടെ വിഷു ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്.

മോഹൻലാലിനോടുള്ള ആരാധനയുടെ കഥ പറയുന്ന ചിത്രമായതിനാൽ മഞ്ജു വാര്യരുടെ ഈ ചിത്രത്തിന് വേണ്ടിയുള്ള കട്ട വെയ്റ്റിങ്ങിലാണ് ആരാധകർ. മഞ്ജു വാര്യരുടേയും മോഹൻലാലിന്റെയും ആദാറകർ ഒരു പോലെ കാത്തിരിക്കുന്ന സിനിമയാണ് ഇത്.

മോഹൻലാലിന്റെ ആരാധികയായ മീനൂട്ടി എന്ന കഥാപാത്രത്തെയാണ് ഈ സിനിമയിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. ചിത്രീകരണ സമയം മുതൽ ഈ സിനിമ വൻ വാർത്താ പ്രാധാന്യവും നേടിയിരുന്നു. ചിത്രത്തിന്റെ ടീസറിനും പാട്ടുകൾക്കും വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്.

ലാലേട്ടാ.... എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനാ ഇന്ദ്രജിത്ത് പാടിയ ഈ ഗാനം സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. കൂളിങ്ലാശ് വെച്ച് ഇടം തോൾ ഒന്ന് ചരിച്ചു വരുന്ന മോഹൻലാലിനെ കുറിച്ചുള്ള ഈ പാട്ടിന് അഥ്രമേൽ സ്വീകാര്യതയാണ് ലഭിച്ചത്.

മോഹൻലാലിന്റെ പോസ്റ്ററിന് മുന്നിൽ ഗൂളിങ് ഗ്ലാസ് വെച്ച് തുള്ളി ചാടുന്ന മീനൂട്ടി എന്ന മഞ്ജു വാര്യരെയും പ്രേക്ഷകർ കാത്തിരിക്കുക ആയിരുന്നു. എന്നാൽ സിനിമ കോടതി കയറിയതോടെ പ്രതിസന്ധിയിലേക്കു നീങ്ങുമോ എന്ന് കാത്തിരിന്നു കാണാം.

നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP