Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലപ്പുഴ നഗരത്തിലെത്തിയ മൂന്ന് യുവാക്കളുടെ കഥയുമായി 'കുമ്പാരീസ്' നാളെ തീയറ്ററുകളിൽ; നവാഗതനായ സാഗർ ഹരിയുടെ സംവിധാനത്തിൽ ചിത്രം നിർമ്മിച്ചത് ജോബി ജോർജ്ജ്; 'നേര'ത്തിന് ശേഷം എപ്പിസോഡിക്കൽ ഡ്രാമ മാതൃകയിലുള്ള ചിത്രം ബിഗ് സ്‌ക്രീനിൽ എത്തുന്നതും കാത്ത് സിനിമാ പ്രേമികൾ; പ്രൊമോ ഗാനത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ച സ്വീകാര്യതയുടെ ആത്മ വിശ്വാസത്തിൽ അണിയറ പ്രവർത്തകർ

ആലപ്പുഴ നഗരത്തിലെത്തിയ മൂന്ന് യുവാക്കളുടെ കഥയുമായി 'കുമ്പാരീസ്' നാളെ തീയറ്ററുകളിൽ; നവാഗതനായ സാഗർ ഹരിയുടെ സംവിധാനത്തിൽ ചിത്രം നിർമ്മിച്ചത് ജോബി ജോർജ്ജ്; 'നേര'ത്തിന് ശേഷം എപ്പിസോഡിക്കൽ ഡ്രാമ മാതൃകയിലുള്ള ചിത്രം ബിഗ് സ്‌ക്രീനിൽ എത്തുന്നതും കാത്ത് സിനിമാ പ്രേമികൾ; പ്രൊമോ ഗാനത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ച സ്വീകാര്യതയുടെ ആത്മ വിശ്വാസത്തിൽ അണിയറ പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ നഗരത്തിലെത്തുന്ന മൂന്ന് യുവാക്കളുടെ കഥയുമായി 'കുമ്പാരീസ്' നാളെ തീയറ്ററുകളിലെത്തും. അബ്രഹാമിന്റെ സന്തതികൾ, ക്യാപ്റ്റൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗുഡ്വിൽ എന്റ്ർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രമാണ് കുമ്പാരീസ്. ക്വീൻ ഫെയിം അശ്വിൻ ജോസ്, എൽദോ മാത്യു, ജെൻസൺ (മാട) ഷാലു റഹിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സാഗർ ഹരിയാണ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.

പുതുമുഖ താരങ്ങളായ റോണ, അസ്ത്രാ ലക്ഷ്മി, ഷാനു ബൂട്ടോ, അൻസാർ, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോർജ് എന്നിവരെ കൂടാതെ മലയാളത്തിലെ മുൻനിര താരങ്ങളും ഇതിൽ പ്രധാന വേഷത്തിൽ എത്തുന്നു. ശ്രീകാന്ത് ഈശ്വർ ആണ് ഛായാഗ്രഹണം. ചിത്രത്തിലെ കലിപ്പ് എന്ന പ്രോമോ സോങ്ങും വൈറലായിരുന്നു

'കുമ്പാരീസ്' പറയുന്നത് ആലപ്പുഴ നഗരത്തിന്റെ കഥയാണ്. ആലപ്പുഴ നഗരത്തിലെ മൂന്നു യുവാക്കളുടെ ജീവിതത്തിലൂടെ ചിത്രം മുന്നോട്ടുപോകുന്നു. എപ്പിസോഡിക്കൽ ഡ്രാമ മാതൃകയിലാണ് 'ഈ സിനിമ പുറത്തിറങ്ങുന്നത്. നേരത്തിനു ശേഷം ഈ രീതി പരീക്ഷിക്കുന്ന മലയാള സിനിമയാണ് 'കുമ്പാരീസ്'

ചിത്രത്തിന്റെ ഗാനത്തിന്റെ രചന അശ്വിൻ കൃഷ്ണയും സംഗീതം ഷിബു സുകുമാരനുമാണ്. ഷിബു തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയുടെ പ്രൊമോഗാനത്തിനു വൻ വരവേൽപായിരുന്നു സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP