Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാലു വർഗീസും ഇന്ദ്രൻസും കേന്ദ്രകഥാപാത്രമാകുന്ന മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള ആഗസ്റ്റിൽ എത്തും; ജോസഫിനു ശേഷം ഷോബിസ് സ്റ്റുഡിയോ വിതരണനത്തിനെത്തിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാനുസമദ്; ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് ബേനസീർ

ബാലു വർഗീസും ഇന്ദ്രൻസും കേന്ദ്രകഥാപാത്രമാകുന്ന മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള ആഗസ്റ്റിൽ എത്തും; ജോസഫിനു ശേഷം ഷോബിസ് സ്റ്റുഡിയോ വിതരണനത്തിനെത്തിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാനുസമദ്; ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് ബേനസീർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നിർമ്മിച്ച്, ബാലു വർഗീസും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള ഷോബിസ് സ്റ്റുഡിയോ ആഗസ്റ്റിൽ തീയേറ്ററുകളിൽ എത്തിക്കും. പ്രണയവും വിരഹവും കിനിയുന്ന ഓർമ്മകൾ ദൃശ്യവൽക്കരിക്കുന്ന ചിത്രത്തിൽ നടൻ ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്നു.ഇന്ദ്രൻസിന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറാവുന്ന കഥാപാത്രമാണ് കുഞ്ഞബ്ദുള്ളയിലേത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറാണ് ചിത്രം നിർമ്മിക്കുന്നത്.

മുംബൈയിലെ ബീവണ്ടിയിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള(ഇന്ദ്രൻസ്)65-ാം വയസ്സിൽ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം. ആ മനുഷ്യൻ കണ്ടുമുട്ടുന്ന വ്യക്തികളുടെയും സംഭവങ്ങളുടെയും കഥകളിലൂടെ കേരളത്തിലെ സാമൂഹിക വിഷയങ്ങളും ചിത്രമ പറയുന്നുണ്ട്. പ്രമുഖ സംവിധായകൻ ലാൽജോസ് അബ്ദുള്ളയായി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സുഡാനിക്ക് ശേഷം സംസ്ഥാന അവാർഡ് നേടിയ സാവിത്രി ശ്രീധരനും ഈ ചിത്രത്തിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രൺജി പണിക്കർ, രാജേഷ് പറവൂർ, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമൽദേവ്, സുബൈർ വയനാട്, സി പി ദേവ്, രചന നാരായണൻകുട്ടി, അഞ്ജലി നായർ, മാലാ പാർവ്വതി, സാവിത്രി ശ്രീധരൻ, സ്‌നേഹാ ദിവാകരൻ, നന്ദന വർമ്മ, വത്സലാ മേനോൻ, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഛായാഗ്രഹണം -അൻസൂർ, സംഗീതം - സാജൻ കെ റാം, ഹിഷാം അബ്ദുൾ വഹാബ്, കോഴിക്കോട് അബൂബക്കർ, എഡിറ്റിങ് - വി ടി ശ്രീജിത്ത്, ഗാനരചന-പി കെ ഗോപി, ഷാജഹാൻ ഒരുമനയൂർ, കലാസംവിധാനം- ഷെബിറലി, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി പട്ടിക്കര, മെയ്‌ക്കപ്പ് -അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം - രാധാകൃഷ്ണൻ മങ്ങാട്, സ്‌ററിൽസ് -അനിൽ പേരാമ്പ്ര, പി ആർ ഒ - പി ആർ സുമേരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് - ആന്റണി ഏലൂർ, അഭിലാഷ് പൈങ്ങോട്, സംഘട്ടനം - അഷ്‌റഫ് ഗുരുക്കൾ, നൃത്തം - സഹീർ അബാസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP