Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏതു പാർലറിൽ പോയാലും സൗന്ദര്യം കൂടുമെന്നു താൻ വിശ്വസിക്കുന്നില്ല; പക്ഷേ ഉള്ള സ്‌കിൻടോൺ കുറച്ചുകൂടി മെച്ചപ്പെടുത്താൻ നല്ല പാർലറിനു കഴിയും; അത്തരമൊരു അനുഭവമാണ് മുക്താസ് ഫേഷ്യൽ കെയറിൽ ഉണ്ടായത്; മുക്തയുടെ ബ്യൂട്ടി പാർലറിനെ പ്രശംസിച്ച് സീനത്ത്

ഏതു പാർലറിൽ പോയാലും സൗന്ദര്യം കൂടുമെന്നു താൻ വിശ്വസിക്കുന്നില്ല; പക്ഷേ ഉള്ള സ്‌കിൻടോൺ കുറച്ചുകൂടി മെച്ചപ്പെടുത്താൻ നല്ല പാർലറിനു കഴിയും; അത്തരമൊരു അനുഭവമാണ് മുക്താസ് ഫേഷ്യൽ കെയറിൽ ഉണ്ടായത്; മുക്തയുടെ ബ്യൂട്ടി പാർലറിനെ പ്രശംസിച്ച് സീനത്ത്

കൊച്ചി: അച്ചനുറങ്ങാത്ത് വീട് എന്ന ലാൽജോസ് ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് ചുവട് വെച്ചയാളാണ് മുക്ത. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി. പിന്നീട് തമിഴിലും മികച്ച് ചിത്രങ്ങൾ ചെയ്തു. പിന്നീട് വിവാഹത്തേടെ സിനിമയിൽ നിന്ന് പിൻവലിഞ്ഞ മുക്ത ഇപ്പോൾ മുക്താസ് ഫേഷ്യൽ കെയർ എന്ന ബ്യൂട്ടി പാർലറിലൂടെ ബിസിനസ് രംഗത്തേക്ക് കാലെടുത്ത് വെക്കുകയാണ്.

നടി സീനത്ത് മുക്താസ് ഫേഷ്യൽ കെയറിലൂടെ തനിക്ക് ലഭിച്ചത് നല്ല അനുഭവമാണെന്ന് ലൈവ് വീഡിയോ പങ്ക് വെച്ചതോടെയാണ് ഇത് ശ്രദ്ധയാകർഷിച്ചത്. മുക്താസ് ഫേഷ്യൽ കെയറിൽ തനിക്കു ലഭിച്ച പരിചരണം പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നുവെന്നും മികച്ച് അനുഭവമാണെന്നും വീഡിയോയിലൂടെ പറഞ്ഞു.

''ഏതു പാർലറിൽ പോയാലും സൗന്ദര്യം കൂടുമെന്നു താൻ വിശ്വസിക്കുന്നില്ല. പക്ഷേ ഉള്ള സ്‌കിൻടോൺ കുറച്ചുകൂടി മെച്ചപ്പെടുത്താൻ നല്ല പാർലറിനു കഴിയും. നല്ല പാർലറിനെ തിരിച്ചറിയുന്നത് ഫേഷ്യൽ മസാജിലൂടെയും മറ്റുമാണ്. അത്തരമൊരു അനുഭവമാണ് മുക്താസ് ഫേഷ്യൽ കെയറിൽ ഉണ്ടായത്. പണ്ടൊക്കെ തലയിൽ എണ്ണതേച്ച് ദേഹത്തു കുഴമ്പും മഞ്ഞളുമൊക്കെ തേച്ചു കുളിക്കുമായിരുന്നു. ഇന്നൊക്കെ അതിനുള്ള സമയമില്ല, കൂടുതൽ പേരും ഫ്‌ളാറ്റുകളിലാണ് അവിടെയാണെങ്കിൽ ഇതിനുള്ള സൗകര്യവുമുണ്ടാകില്ല. അത്തരം സാഹചര്യങ്ങളിലാണ് ഇതുപോലുള്ള നല്ല സ്ഥാപനങ്ങൾ സഹായകമാവുന്നത്. പ്രതീക്ഷയ്ക്ക് അപ്പുറത്തായിരുന്നു മുക്ത ചെയ്തത്. ബ്രൈഡൽ മേക്കപ്പും നല്ലതായിരിക്കും എന്നു തനിക്കുറപ്പുണ്ട്- സീനത്ത് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP