Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൈ ഫാദർ മൈ ഹീറോ ചിത്രീകരണം പൂർത്തിയായി; പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രം ഉടൻ തീയേറ്ററുകളിലെത്തും; ശ്രീജിത്ത് ശ്രീവിലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയാവുന്നത് കന്നട താരം

മൈ ഫാദർ മൈ ഹീറോ ചിത്രീകരണം പൂർത്തിയായി; പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രം ഉടൻ തീയേറ്ററുകളിലെത്തും; ശ്രീജിത്ത് ശ്രീവിലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയാവുന്നത് കന്നട താരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശ്രീജിത്ത് സൈമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലയം സൈമൺ നിർമ്മിച്ച് ശ്രീജിത്ത് ശ്രീവിലാസ് സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് മൈ ഫാദർ മൈ ഹീറോ. സിനിമയുടെ ചിത്രീകരണം ദുബായിലും കേരളത്തിലുമായി പൂർത്തിയായി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. പൂർണമായും പുതുമുഖ താരങ്ങൾ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ക്രിസ്റ്റി എന്ന നായക കഥാപാത്രത്തിന്റെ ജീവിതത്തിലെ രണ്ട് കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

ക്രിസ്റ്റിയുടെ കൗമാര കാലത്ത് സ്വന്തം മാതാപിതാക്കളിൽ നിന്നും ലഭിക്കാതെ പോയ സ്‌നേഹവും പരിഗണനയും പരിചരണവും ക്രിസ്റ്റി ക്രിസ്റ്റിയുടെ മകനു നൽകുന്നതും എല്ലാ മാതാപിതാക്കളും സ്വന്തം മക്കളെ സ്‌നേഹവും പരിഗണനയും പരിചരണവും നൽകി വളർത്തണമെന്നും ഉള്ള ആശയമാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്. പൂർണ്ണമായും പുതുമുഖങ്ങളെ കഥാപാത്രങ്ങൾ ആക്കി ചിത്രീകരിച്ചിരിക്കുന്ന മൈ ഫാദർ മൈ ഹീറോ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

കേന്ദ്രകഥാപാത്രമായ ക്രിസ്റ്റിയെ അവതരിപ്പിക്കുന്നത് വിവേക് വിശ്വം ആണ്. ക്രിസ്റ്റിയുടെ ഭാര്യയായ സോഫിയെ അവതരിപ്പിക്കുന്നത് കന്നട താരമായ അർച്ചന സിംഗാണ്. കൂടാതെ മെർലിൻ, മനോജ്, ജയകൃഷ്ണൻ, ഇന്ദു, ശ്രീരാജ് മോഹൻ, ഷൈജു രാജ്, മുരളി കൃഷ്ണൻ അശ്വിൻ, ഉഷാ പ്രവീൺകുമാർ അമൃത എന്നീ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും സംവിധായകൻ തന്നെ. മീര ശ്രീജിത്താണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മൈ ഫാദർ മൈ ഹീറോയുടെ സഹ നിർമ്മാതാവായി ലൗലി കുര്യാക്കോസ് യുകെയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി പ്രിയയും ശ്രീജിത്ത് സൈമൺ പ്രൊഡക്ഷൻസിന് ഒപ്പമുണ്ട്. ഇരുന്നൂറോളം പരസ്യചിത്രങ്ങൾക്ക് സഹ സംവിധാനവും, രചനയും നിർവഹിച്ച പത്തോളം പരസ്യചിത്രങ്ങൾ സ്വതന്ത്രമായി സംവിധാനം ചെയ്ത ശ്രീജിത്ത് ശ്രീവിലാസ് ആണ് ഈ ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയായ ആയ ശ്രീമതി മീര ശ്രീജിത്താണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.

ഈ ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ആൻഡ് മേക്കപ്പ് മാൻ സബിരാജ് കുന്നിലാണ്. ഈ ചിത്രത്തിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി ദീപക് ആണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് കോഴിക്കോട്, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് നായരും, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ഗിരീഷ് നെയ്യാറ്റിൻകരയുമാണ്. കോസ്റ്റ്യൂം ഡിസൈനർ ബിജു മങ്ങാട്ടുകോണം, കലാസംവിധാനം സന്തോഷ്, എഡിറ്റിങ് ദീപക്, സ്റ്റുഡിയോ ട്രാവൻകൂർ ടെയിൽസ്, സ്റ്റിൽസ് കണ്ണൻ, പോസ്റ്റർ ഡിസൈനിങ് സാബു കമൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP