Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നർമ്മവും വൈകാരികതയും കോർത്തിണക്കി ജയറാം ചിത്രം 'മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദർ' ട്രെയ്ലറെത്തി; അനീഷേ അൻവർ ചിത്രത്തിന്റെ ട്രെയിലർ ട്രെന്റിങിൽ ഒന്നാം സ്ഥാനത്ത്

യറാമിനെ നായകനാക്കി അനീഷ് അൻവർ സംവിധാനം ചെയ്യുന്ന 'മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദറി'ന്റെ ട്രെയ്ലർ പുറത്തെത്തി. നർമ്മത്തിനും വൈകാരികതയ്ക്കുമൊക്കെ പ്രാധാന്യമുള്ള ഒരു ഫാമിലി എന്റർടെയ്നറാണ് ചിത്രമെന്ന് ട്രെയ്ലർ പറയുന്നു.

2 മിനിറ്റ് 21 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ തന്നെ പ്രേക്ഷകർക്ക് ചിരിക്കാനുള്ള വകയുണ്ട്.സക്കറിയയുടെ ഗർഭിണികളും കുമ്പസാരവുമൊക്കെ ഒരുക്കിയ അനീഷ് അൻവർ മറ്റൊരു വ്യത്യസ്തയുള്ള ചിത്രമാണ് ഇതെന്നാണ് സൂചന.ഇരുപത്തിനാല് വയസുള്ള ഒരു മകളും അഞ്ച് വയസുള്ള പേരക്കുട്ടിയുമുള്ള കഥാപാത്രമായെത്തുന്ന ജയറാം അതേ പ്രായത്തിലുള്ള ഒരു ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. 'ചാലക്കുടിക്കാരൻ ചങ്ങാതിയി'ൽ കലാഭവൻ മാണിയെ അവതരിപ്പിച്ച സെന്തിൽ കൃഷ്ണ ഈ ചിത്രത്തിൽ ഒരു നെഗറ്റീവ് കഥാപാത്രമായാണ് എത്തുന്നത്. ഉണ്ണി മുകുന്ദനെയും സ്‌റ്റൈലൻ ലുക്കിൽ ട്രെയിലറിൽ കാണാം.

ബാബുരാജ്, ധർമ്മജൻ ബോൽഗാട്ടി, വിജയരാഘവൻ, സലിംകുമാർ, ജോണി ആന്റണി, മല്ലിക സുകുമാരൻ, ബൈജു, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അച്ചിച്ച സിനിമാസ്, മലയാളം മൂവി മേക്കേഴ്സ് എന്നിവയുടെ ബാനറിൽ ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ എന്നിവരാണ് നിർമ്മാണം. ഷാനി ഖാദറിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം സമീർ ഹഖ്. വിഷ്ണു മോഹൻ സിത്താരയാണ് സംഗീതം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP