Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയ പോര് തിയേറ്ററിലേക്കും;മോദിക്കും മന്മോഹനും പിന്നാലെ രാഹുൽ ഗാന്ധിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്; മലയാളിയായ രൂപേഷ് പോൾ സംവിധായകനാകുന്ന മൈ നൈം ഈസ് രാഗയുടെ ടീസർ പുറത്ത്

രാഷ്ട്രീയ പോര് തിയേറ്ററിലേക്കും;മോദിക്കും മന്മോഹനും പിന്നാലെ രാഹുൽ ഗാന്ധിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്; മലയാളിയായ രൂപേഷ് പോൾ സംവിധായകനാകുന്ന മൈ നൈം ഈസ് രാഗയുടെ ടീസർ പുറത്ത്

ന്മോഹൻ സിങ്ങിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ തിയേറ്ററിൽ എത്തിയിട്ട് അധികനാൾ ആയിട്ടില്ല. തൊട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറഞ്ഞുള്ള ചിത്രത്തിന്റെയും ഷൂട്ടിങ് തുടങ്ങി. ഇപ്പോളിതാ രാഹുൽഗാന്ധിയുടെ ജീവിതവും വെള്ളിത്തിരിയിലെത്തുമെന്ന വാർത്തയാണ് പുറത്ത് വ്ന്നിരിക്കുന്നത്.

സംവിധാനം ചെയ്യുന്നതാവട്ടെ മലായളിയായ രൂപേഷ് പോളും.മൈ നൈം ഈസ് രാഗാഎന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിട്ടുണ്ട്. കോൺഗ്രസിനായി രാഹുൽ ചെയ്ത കാര്യങ്ങളും, പാർട്ടി തിരിച്ചുവന്നതും ചിത്രത്തിന്റെ ഭാഗമാകും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ഇന്ദിരയും രാഹുലും തമ്മിലുള്ള അടുപ്പമാണ് ടീസറിന്റെ ആദ്യ ഭാഗങ്ങളിൽ കാണാനാവുക. ഇന്ദിരാഗാന്ധി വധവും ചിത്രത്തിന്റെ ഭാഗമാകുന്നു. 1984 മുതൽ ലോക്സഭാ തിരഞ്ഞെടുപ്പ് വരെയുള്ള കാലഘട്ടമാണ് ചിത്രത്തിന്റെ പ്രമേയമാകുക. പ്രശസ്ത നടൻ അശ്വിനി കുമാറാണ് രാഹുൽ ഗാന്ധിയെ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നത് ഹിമന്ത കപാഡിയയാണ്.

ആക്സിഡന്റൽ പ്രൈംമിനിസ്റ്ററിൽ മന്മോഹൻ സിംഗിനെ അവതരിപ്പിച്ച അനുപം ഖേറിന്റെ സഹോദരൻ രാജു ഖേറാണ് രാഹുലിന്റെ ബയോപിക്കിൽ മന്മോഹനായി അഭിനയിക്കുന്നത്. ഡാനിയേലെ പെറ്റിറ്റെ ആണ് സോണിയാ ഗാന്ധിയായി വേഷമിടുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP