Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എനിക്ക് ഫാൻസൊന്നുമില്ലലോ..!ആ വലിയ കട്ടൗട്ട് വച്ചത് ഞാൻ തന്നെ; തനിക്ക് 15000രൂപ ചെലവായി; തിരുവനന്തപുരത്തെ കട്ടൗട്ടിന് പിന്നിലെ സസ്‌പെൻസ് വെളിപ്പെടുത്തി ബൈജു; കൈയടിച്ച് സോഷ്യൽ മീഡിയ

എനിക്ക് ഫാൻസൊന്നുമില്ലലോ..!ആ വലിയ കട്ടൗട്ട് വച്ചത് ഞാൻ തന്നെ; തനിക്ക് 15000രൂപ ചെലവായി; തിരുവനന്തപുരത്തെ കട്ടൗട്ടിന് പിന്നിലെ സസ്‌പെൻസ് വെളിപ്പെടുത്തി ബൈജു; കൈയടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തന്റെ ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റാക്കി മലയാളത്തിലെ ഹിറ്റ്മേക്കറിൽ ഒരാളായാണ് നാദിർഷ അറിയപ്പെടുന്നത്. അമർ അക്‌ബർ അന്തോണിക്കു പിന്നാലെയിറങ്ങിയ കട്ടപ്പനയിലെ ഹൃത്വിക് റോഷനും വലിയ ഹിറ്റായിരുന്നു. ഇതിന് പിന്നാലെ നാദിർഷയുടെ സംവിധാനത്തിൽ ആസിഫ് അലി, ബിജു മേനോൻ, ബൈജു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് മേരാ നാം ഷാജി. ഇത്തവണയും കോമഡിക്ക് പ്രാധാന്യം നൽകിയുള്ള ഒരു ചിത്രവുമായിട്ടാണ് സംവിധായകൻ എത്തുന്നത്.

37 വർഷമായി സിനിമാരംഗത്തുള്ള ബൈജു ഇടക്കാലത്ത് ചില വിവാദങ്ങളിൽ പെട്ട് അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. പിന്നീട് വികടകുമാരൻ, പുത്തൻപണം, ആട് 2, ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ബൈജു വീണ്ടും സിനിമയിൽ സജീവമായി. കഴിഞ്ഞ ദിവസം നാദിർഷയും ബൈജുവും ഫേസ്‌ബുക്ക് ലൈവിലൂടെ ചിത്രത്തെ കുറിച്ച് സംസാരിക്കാനായി എത്തിയിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടയിൽ നാദിർഷ ഒരു പ്രത്യേക കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

സഹനടനായി മാത്രം അഭിനയിക്കാറുള്ള ബൈജുവിന്റെ വലിയ കട്ടൗട്ടുകൾ തിരുവനന്തപുരത്തെ തിയേറ്ററുകൾക്ക് പുറത്ത് കണ്ടതാണ് നാദിർഷ ചൂണ്ടിക്കാണിച്ചത്. എന്നാൽ ബൈജുവിന്റെ തുറന്നു പറച്ചിലാണ് രസകരമായത്. തനിക്ക് ഫാൻസൊന്നുമില്ലല്ലോ.. താൻ തന്നെ പൈസ കൊടുത്ത് വയ്‌പ്പിച്ചതാണ് ആ കട്ടൗട്ടുകളെന്നാണ് ബൈജു പറഞ്ഞത്. ഒരു കട്ടൗട്ടിന് 15,000 രൂപ തനിക്ക് ചെലവായെന്നും ബൈജു തുറന്നു പറഞ്ഞു. ഈ വെളിപ്പെടുത്തലിനെ നാദിർഷയും ആരാധകരും ഒരു പോലെ അഭിനന്ദിക്കുകയാണ്. ബൈജു പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്തായാലും കട്ടൗട്ട് ഇതോടെ ക്ലിക്കായിട്ടുണ്ട്.

കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവനന്തപുരത്തുള്ള ഡ്രൈവർ ജന്റിൽമാൻ ഷാജി എന്നീ മൂന്നു ഷാജിമാരുടെ കഥയാണ് മേരാ നാം ഷാജി. നിഖില വിമലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബി.രാകേഷ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നൻ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നൻ, ഷാനി ഖാദർ എന്നിവരാണ് കഥ. ജോൺ കുട്ടി എഡിറ്റിങ്ങും എമിൽ മുഹമ്മദ് സംഗീതവും നിർവഹിച്ചിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP