Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹ ശേഷമുള്ള താളപ്പിഴകളുടെ കഥയുമായി ശർബാനി മുഖർജി മലയാളത്തിൽ; ജോയ് മാത്യു നായകനാകുന്ന നമുക്കൊരേ ആകാശത്തിന്റെ ട്രെയിലർ കാണാം

വിവാഹ ശേഷമുള്ള താളപ്പിഴകളുടെ കഥയുമായി ശർബാനി മുഖർജി മലയാളത്തിൽ; ജോയ് മാത്യു നായകനാകുന്ന നമുക്കൊരേ ആകാശത്തിന്റെ ട്രെയിലർ കാണാം

സൂഫിയുടെ കഥയ്ക്ക് ശേഷം ശർബ്ബാനി മുഖർജി മലയാളത്തിൽ വീണ്ടുമെത്തുന്നു. ജോയ് മാത്യുവിനൊപ്പം ശർബാനി മുഖർജി അഭിനയിക്കുന്ന നമുക്കൊരേ ആകാശത്തിന്റെ ട്രെയിലർ എത്തി. സ്‌നേഹത്തിന് മതപരിമിതികൾ ഇല്ലെന്ന സന്ദേശം തരുന്ന 'നമുക്കൊരേ ആകാശം' എന്ന ചിത്രം ഒക്ടോബർ ഒമ്പതിന് തിയ്യേറ്ററുകളിലെത്തും.

നവാഗതനായ പ്രദീപ് മുല്ലനേഴി ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് താരം നാസർ, ജോയി മാത്യു, ഇർഷാദ്, ബംഗാളിതാരമായ ശർബാനി മുഖർജി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നുത്.തീവ്രമനുഷ്യ ബന്ധങ്ങളുടെ കഥപറയുന്ന ചിത്രം കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ളതാണ്.

ക്രിസ്ത്യൻ യുവാവുമായി പ്രണയത്തിലായ ഗൗരിക്ക് അവളുടെ വീട്ടിൽ നിന്നുള്ള എതിർപ്പിനെത്തുടർന്ന് നാസറുമൊത്ത് ഒളിച്ചോടി പോയി വിവാഹം കഴിക്കേണ്ടതായി വന്നു. എന്നാൽ വിവാഹ ശേഷം ഇവരുടെ ബന്ധത്തിൽ ചില താളപ്പിഴകൾ ഉണ്ടാകുന്നു. അതിനിടെ ഒരു കുട്ടി തെറ്റ് ചെയ്യുന്നതും അതിന്റെ പേരിൽ അവനും അവന്റെ കുടുംബവും അനുഭവിക്കുന്ന അനന്തരഫലങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. അവരെ സഹായിക്കു ന്നപല കുടുംബങ്ങളെയും സുഹൃത്തുക്കളെയും പറ്റി ചർച്ച ചെയ്യുന്നതിനൊപ്പം ചിത്രം ഒരു കുറ്റകൃത്യത്തിന്റെ ചുരുൾ അഴിക്കുകയും ചെയ്യുന്നു.

ജോയ് മാത്യുവാണ് ചിത്രത്തിലെ നായകൻ. ശർബാനിയുടെ ഭർത്താവായ നാസർ എന്ന കേണലിന്റെ കഥാപാത്രത്തെയാണ് ജോയ് മാത്യു അവതരിപ്പിക്കുന്നത്. ഗൗരി എന്നാണ് ശർബാനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ചിത്രത്തിൽ ജോയ് മാത്യുവിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മകനായ മാത്യു ജോയ് മാത്യുവാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്.

ഇ സന്തോഷ് കുമാറിന്റെ കുന്നുകൾനക്ഷത്രങ്ങൾ എന്ന കഥയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചിത്രം അമ്മ ഫിലിംസിന്റെ ബാനറിൽ എം ജി വിജയ് നിർമ്മിക്കുന്നു.പ്രിയദർശന്റെ ഗീതാഞ്ജലി എന്ന ചിത്രത്തിനു ശേഷം തമിഴ് താരം നാസർ വീണ്ടുമൊരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നുവെന്നാണ് ചിത്രത്തിന്റെ പ്രത്യേകത. കെബി വേണു, മാടമ്പ് കുഞ്ഞുക്കുട്ടൻ, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, സരയൂ,ലിഷോയി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

മലയാളികൾക്ക് പ്രിയപ്പെട്ട മുല്ലനേഴി മാഷും ഗിരീഷ് പുത്തഞ്ചേരിയും രചിച്ച ഗാനങ്ങളാണ് ചിത്രത്തിൽ. ഡോ. സി രാവുണ്ണിയുടെ വരികളും ചിത്രത്തിന് മാറ്റ്കൂട്ടുന്നു. ചിത്ര, വിജയ് യേശുദാസ്, കെഎസ് സനൽ തുടങ്ങിയവരോടൊപ്പം പുതുമുഖ ഗായിക അപർണ്ണ ഷബീർ ചിത്രത്തിലെ ശ്രദ്ധേയമായ ഗാനം ആലപിക്കുന്നു. സംഗീതസംവിധാനം നടേഷ് ശങ്കറും രാജേഷ് ദാസും ചേർന്ന് നിർവ്വഹിക്കുന്നു. ഛായഗ്രഹണം: ഷാൻ റഹ്മാൻ, ചമയം: പട്ടണം ഷാ എന്നിവർ നിർവ്വഹിക്കുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP